മോഹൻലാലും മമ്മൂക്കയും രജനികാന്തും ബാച്ചനും ഒന്നിച്ച അടിപൊളി ഷോർട്ട് ഫിലിം [VIDEO]

മോഹൻലാലും മമ്മൂക്കയും രജനികാന്തും ബാച്ചനും ഒന്നിച്ച അടിപൊളി ഷോർട്ട് ഫിലിം [VIDEO]

ഇന്ത്യൻ സിനിമയിലെ മികച്ച താരങ്ങൾ ഒന്നിച്ച അടിപൊളി ഷോർട്ട് ഫിലിം പുറത്തിറങ്ങി. തങ്ങളുടെ പ്രിയ താരങ്ങളൊന്നിച്ച ഷോർട്ട് ഇപ്പൊൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

അമിതാബ് ബച്ചൻ, രജനികാന്ത്‌, മോഹൻലാൽ, മമ്മൂട്ടി, പ്രിയങ്ക ചോപ്ര, രൺബീർ സിങ്, ആലിയ ഭട്ട് എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്നു. എല്ലാരും ഒന്നാണെന്ന സന്ദേശമാണ് ഈ വീഡിയോ പകർന്നു നൽകുന്നത്.

ഈ ലോക്ക് ഡൗൺ കാലത്ത് തങ്ങളുടെ വീട്ടിലിരുന്നാണ് താരങ്ങൾ ഈ വീഡിയോ നിർമിച്ചിരിക്കുന്നത്. പരിഭ്രാന്തി പരത്താതെ വീട്ടിൽ സുരക്ഷിതരായി ഇരിക്കാനും താരങ്ങൾ പറയുന്നു.

വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെ

കാണാതായ നമ്മുടെ അമിതാബ് ബച്ചന്റെ സൺഗ്ലാസ് തപ്പുന്ന മമ്മൂക്കയും മോഹൻലാലും മറ്റ് താരങ്ങളും. ഈ സമയത്തുണ്ടാവുന്ന രസകരമായ കാര്യങ്ങളാണ് ഈ ഹ്രസ്യ ചിത്രത്തിലുള്ളത്.

രസകരമായ പല ഡയലോഗ്കളും ഈ വീഡിയോയിൽ നമുക്ക് കാണാൻ കഴിയും. ഒരു വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളായിയാണ് താരങ്ങൾ ഇത് അവതരിപ്പിക്കുന്നത്. സോണി പിക്ക്ചേഴ്സിനൊപ്പം കല്യാൺ ജൂവലേഴ്‌സ് നിർമിച്ച ഈ ഷോർട്ട് ഫിലിം ഡയറക്ട് ചെയ്തിരിക്കുന്നത് പ്രസൂൺ പാണ്ടെയാണ്.

VIDEO

ഈ ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന നിരവധി സിനിമ പ്രവർത്തകർക്ക് സഹായവുമായി സൂപ്പർ താരങ്ങൾ എത്തിയിരുന്നു. ഈ ഷോർട്ട് ഫിലിമിലൂടെ എല്ലാവർക്കും നല്ലൊരു സന്ദേശം സൂപ്പർ താരങ്ങൾ നൽകുന്നു.