ലോക്ക് ഡൗൺ കഴിഞ്ഞാലും തീയേറ്ററുകൾ തുറക്കില്ല

ലോക്ക് ഡൗൺ കഴിഞ്ഞാലും തീയേറ്ററുകൾ തുറക്കില്ല

വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് എല്ലാ സ്ഥാപനങ്ങളും അടച്ചിടാനും ആളുകളോട് വീടുകളിൽ കഴിയണമെന്നും ആവശ്യപ്പെട്ടു. തീയേറ്ററുകൾ കേരളത്തിൽ അടച്ചിടാൻ മുന്നേ സർക്കാർ തീരുമാനിച്ചിരുന്നു.

മാർച്ച്‌ 31വരെ ആയിരുന്നു തീയേറ്ററുകൾ അടച്ചിടാൻ നിർദേശിച്ചിരുന്നത്. പിന്നീട് ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ അത് നീളുകയായിരുന്നു. എന്നാൽ ഇപ്പോൾ കിട്ടുന്ന റിപോർട്ടുകൾ അനുസരിച്ച് ഏപ്രിൽ 14ന് ഈ ലോക്ക് ഡൗൺ അവസാനിച്ചാലും തീയേറ്ററുകൾ തുറക്കില്ല എന്നാണ്. ഇപ്പോൾ എല്ലാ ദിവസവും പുതിയ  കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ പരസപരം ഉള്ള സമ്പർഗം ഒഴിവാക്കാൻ തീയേറ്ററുകൾ അടച്ചിടേണ്ടിവരും.

ഇപ്പോൾ തന്നെ വലിയ നഷ്ടങ്ങളാണ് സിനിമ മേഖല നേരിടേണ്ടി വന്നത്. തീയേറ്ററുകൾ അടഞ്ഞു കിടക്കുന്നു, ഷൂട്ടിംഗ് മുടങ്ങി, പ്രൊഡിക്ഷൻ ജോലികൾ നടക്കുന്നില്ല. അങ്ങനെ വലിയൊരു പ്രതിന്ധിയിലൂടെയാണ് ഈ ഇൻഡസ്ട്രി കടന്നുപോകുന്നത്. കടമേടിച്ചു സിനിമ ചെയ്യുന്ന പല പ്രൊഡ്യൂസേർസിനും ഈ മഹാമാരി കാരണം നേരിടേണ്ടി വരുന്ന സാമ്പത്തിക നഷ്ടങ്ങൾ വലുതാണ്.

ഈ ദുരിതകാലം കഴിഞ്ഞ് ഈ ഇന്റസ്ട്രിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും.