ബിഗ് ബോസിൽ ഉന്തും തള്ളും; റംസാനും ഫിറോസും തമ്മിൽ കയ്യാങ്കളി

ബിഗ് ബോസിൽ ഉന്തും തള്ളും; റംസാനും ഫിറോസും തമ്മിൽ കയ്യാങ്കളി

മലയാളികൾ വളരെ പെട്ടെന്ന് അംഗീകരിച്ച ഒരു റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. മറ്റു ഭാഷകളിലെ പോലെ മലയാളത്തിലും ബിഗ് ബോസ് വലിയ ചർച്ചാ വിഷയമായി. വിജയകരമായി പൂർത്തീകരിച്ച ഒന്നാം സീസണിനെ തുടർന്ന് ബിഗ് ബോസ്സ് രണ്ടാം സീസൺ തുടങ്ങിയെങ്കിലും കൊറോണയും ലോക്ക് ഡൗണും കാരണം മുഴുവൻ ആക്കാൻ കഴിയാതെ ഇടയിൽ നിർത്തേണ്ടി വന്നു ബിഗ് ബോസ്. ഇപ്പോഴിതാ ജനങ്ങൾ ഒരു ‘ന്യൂ നോർമൽ’ലേക്ക് എത്തിക്കൊണ്ടിരിക്കവേ ബിഗ് ബോസ്സ് സീസൺ ത്രീ അരങ്ങു തകർക്കുകയാണ്. 40 എപ്പിസോഡിനോട് അടുക്കുമ്പോൾ വൻ പ്രേക്ഷക പിന്തുണയാണ് ബിഗ് ബോസ് സീസൺ മൂന്നിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തവണ കളികൾ അല്പം കാര്യമായി തന്നെ മുൻപോട്ട് പോവുകയാണ്. ആറാം ആഴ്ചയിലെ വീക്ക്‌ലി ടാസ്ക് ആണ് പുതിയ വില്ലൻ. കുഴൽപന്തുകളി എന്ന് പേരിട്ടിരിക്കുന്ന ടാസ്കിൽ രണ്ട് പൈപ്പുകളുടെ അഗ്രഭാഗങ്ങളിലൂടെ പന്തുകൾ പുറത്തേക്ക് വരും. അത് ഏറ്റവും കൂടുതൽ കൈക്കലാക്കുന്നവരാണ് വീക്ക്‌ലി ടാസ്കിലെ മികച്ച പെർഫോമേഴ്‌സ്.

പക്ഷെ ഇതിനിടയിൽ ഉന്തിലും തള്ളിലും എത്തിയിരിക്കുകയാണ് ബിഗ് ബോസ് വേദി. ഡേഞ്ചർ ഫിറോസ് എന്നറിയപ്പെടുന്ന ഫിറോസ് ടാസ്കിനിടയിൽ തന്നെ തള്ളി എന്ന് ആരോപിച്ചാണ് വഴക്ക് മുറുകുന്നത്. തുടർന്ന് ഫിറോസും റംസാനും വാക്കേറ്റത്തിലേക്ക് എത്തുകയും സംഗതി ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു. വീക്ക്‌ എൻഡിൽ ലാലേട്ടൻ വരുമ്പോൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ആകാംഷയിലാണ് ബിഗ് ബോസ് പ്രേക്ഷകർ.