സണ്ണി ലിയോൺ മലയാളത്തിൽ  നായികയാകുന്നു; ഷീറോ

സണ്ണി ലിയോൺ മലയാളത്തിൽ നായികയാകുന്നു; ഷീറോ

ഇന്ത്യയോട്ടാകെ സജീവ ചർച്ചാ വിഷയമായി തുടരുന്ന നായികയാണ് സണ്ണി ലിയോൺ. ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സണ്ണി ലിയോൺ ഇപ്പോൾ ഒരു സൂപ്പർ സ്റ്റാർ ലെവലിൽ തന്നെ പ്രസിദ്ധയാണ്. അതാത് ഇൻഡസ്ട്രീകളിൽ സണ്ണി ലിയോൺ എന്ന് പ്രത്യക്ഷപ്പെടും എന്ന രീതിയിൽ വരെ ചർച്ചകൾ കൊഴുക്കുകയാണ്.

കേരളത്തിലെ സണ്ണി ലിയോൺ ആരാധകർക്കായി ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. സണ്ണി ലിയോൺ നായികയായി അഭിനയിക്കുന്ന മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ലോഞ്ച് ചെയ്തു. ശ്രീജിത്ത്‌ വിജയൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പേർ ‘ഷീറോ’ എന്നാണ്. ചിത്രത്തെ പറ്റിയുള്ള മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതിനു മുൻപ് മമ്മൂട്ടി നായകനായ മധുരരാജയിൽ ഒരു ഐറ്റം ഡാൻസിൽ സണ്ണി ലിയോൺ എത്തിയിരുന്നു എങ്കിലും ഒരു മുഴുനീള വേഷമായിരുന്നില്ല അതിൽ. അതിനൊരു ആശ്വാസമായി ഷീറോ എത്തുകയാണ്.