രജിത്ത് സാർ പുറത്ത്; കരഞ്ഞു കൊണ്ട് സീരിയൽ തരാം ബീന ആന്റണിയുടെ മകൻ [VIDEO]

രജിത്ത് സാർ പുറത്ത്; കരഞ്ഞു കൊണ്ട് സീരിയൽ തരാം ബീന ആന്റണിയുടെ മകൻ [VIDEO]

ഏറ്റവും നിർണായകമായ എപ്പിസോഡ് ആയിരുന്നു ബിഗ് ബോസ്സ് സീസൺ 2വിന്റെ 70ആം എപ്പിസോഡ്. Dr.രജിത് കുമാർ പുറത്താക്കുമോ ഇല്ലയോ എന്ന് ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.

രേഷ്‌മ എന്ന കണ്ടസ്റ്റൻഡിന്റെ കണ്ണിൽ മുളക് പുരട്ടി എന്ന കാരണം ചൂണ്ടി കാട്ടിയാണ് രജിത് കുമാറിനെ ബിഗ് ബോസ്സ് ഹൗസിൽ നിന്നും പുറത്താക്കിയത്. രജിത് കുമാർ പല തവണ മാപ്പ് പറഞ്ഞിട്ടും തന്റെ കണ്ണ് വരെ ധാനം നൽകാമെന്നു പറഞ്ഞിട്ടുപോലും രേഷ്മ രജിത്ത് കുമാറിനെ പുറത്താക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.

ഇന്ന് (മാർച്ച്‌ 14ന്) ഈ എപ്പിസോഡ് സംപ്രേഷണം ചെയ്തതോടെ സോഷ്യൽ മീഡിയയിൽ രജിത് കുമാറിനെ സപ്പോർട്ട് ചെയ്തു കൊണ്ട് ബിഗ് ബോസ്സിനെതിരെ ആരാധകർ പ്രതിഷേദിക്കുകയായിരുന്നു. രേഷ്മ എതിരെയും ഈ പ്രതിഷേധം ഉയർന്നു. ബിഗ് ബോസ്സ് എന്ന പരുപാടി ബഹിഷ്കരിക്കണം എന്നുപോലും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.

 

പ്രമുഖ സീരിയൽ താരമായ ബീന ആന്റണിയും ഭർത്താവ് മനോജും കുടുംബവും സോഷ്യൽ മീഡിയയിൽ ലൈവിൽ വരുകയും. ബിഗ് ബോസ്സിന്റെ ഈ തീരുമാനത്തിൽ അവർക്കുള്ള എതിർപ്പും പ്രതിഷേധവും പറഞ്ഞു. അവരുടെ മകനായ ആരോമൽ രജിത്ത് കുമാറിനെ പുറത്താക്കിയ കാര്യമറിഞ്ഞു എപ്പിസോഡ് കണ്ട് വിങ്ങി കഴയുകയായിരുന്നു. ലൈവിൽ കുട്ടി കരയുന്നതും കുടുംബങ്ങൾ വിയോജിപ്പുകൾ രേഖപെടുത്തുന്നതും കാണാം.

മനോജിന്റെ ലൈവിൽ മനോജ്‌ പറഞ്ഞ കാര്യങ്ങൾ ഇതാണ് :

ബിഗ്ബോസ് എന്ന പരിപാടിയെ ഏറ്റവും കൂടുതൽ കണ്ട് ഞങ്ങളുടെ കുടുംബം അതായത് എന്റെ അച്ഛൻ അമ്മ എന്റെ ഭാര്യ എന്റെ മോൻ. എന്റെ മോൻ അവൻ കരയുകയാണ്. അദ്ദേഹം ചെയ്തത് തെറ്റാണ്, രജിത്ത് സാർ ചെയ്തത് തെറ്റാണ്. പക്ഷേ ആ തെറ്റിന്റെ പേരിൽ അദ്ദേഹം പശ്ചാത്തപിച്ച് കരഞ്ഞ് അദ്ദേഹം മാപ്പ് പറഞ്ഞു തന്റെ രണ്ട് കണ്ണുകൾ കൊടുക്കാം എന്ന് പറഞ്ഞിട്ട് പോലും രേഷ്മ എന്നു പറഞ്ഞ് ബിഗ് ബോസ് കണ്ടസ്റ്റൻഡ് സമ്മതിച്ചില്ല. ബിഗ് ബോസ് എന്ന പരിപാടിയിൽ വിജയിക്കാൻ സാധ്യതയുള്ള ഒരു എതിരാളിയെ മനപ്പൂർവ്വം തടുക്കുന്ന ഒരു കാഴ്ചയാണ് നമ്മൾ കണ്ടത്. വീട്ടിൽ എല്ലാരും വിഷമിച്ചുകൊണ്ടിരിക്കുകയാണ്.

രജിത്ത് സാർ എന്ന വ്യക്തിക്ക് ഒരു തെറ്റുപറ്റി. ഇത്രനാളും ബിഗ് ബോസ് ഹൗസിൽ നിന്നിട്ട് അദ്ദേഹത്തിന് ഒരു തെറ്റാണ് സംഭവിച്ചത് തെറ്റിനെ ഇത്രയും പർവതീകരിച്ച് കാണിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞ മാപ്പിനെ അവഗണിച്ച് രേഷ്മ ചെയ്തത് ശരിയായില്ല. മനസ്സാക്ഷി എന്ന് പറയുന്നത് രേഷ്മക്കില്ല. രേഷ്മ ഗെയിമിന്റെ ഭാഗമായിട്ടാണ് കളിക്കുന്നത് കണ്ടസ്റ്റൻഡ് ആയിട്ട്. രേഷ്മ നീ ഒരിക്കലും ജയിക്കുകയും ഇല്ല. നിന്നെ ഒരിക്കലും ജയിപ്പിക്കത്തുമില്ല അതിനകത്തുള്ളവർ. നിന്നെക്കാളും മനസ്സാക്ഷി അതിനകത്തുള്ളവർ കാണിച്ചു. രേഷ്മ നിനക്ക് മാപ്പില്ല. അത്രയും വലിയ മനുഷ്യൻ കണ്ണുനിറഞ്ഞ് കാലു പിടിച്ച്‌ മാപ്പ് പറഞ്ഞിട്ടും കേൾക്കാത്ത നിനക്ക് മാപ്പില്ല.

കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കുട്ടിയാണ് ഇവൻ(മകൻ ആരോമൽ). അവൻ കരഞ്ഞ് ഇപ്പോൾ മുഖം കഴുകി വന്നിരിക്കുകയാണ്. ഇതൊക്കെ എല്ലാവരും കാണണം. രഞ്ജിത്ത് സാർ നിങ്ങൾ ഉയിരാണ്. നിങ്ങൾക്ക് ഒരു തെറ്റേ പറ്റിയിട്ടുള്ളൂ ആ തെറ്റ് ഞങ്ങൾ മലയാളികൾ പൊറുക്കും. അതാണ് ഞങ്ങൾ മലയാളികളുടെ സംസ്കാരം. ഗുഡ് ലക്ക് ബിഗ് ബോസ്. അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ബിഗ് ബോസ് എന്ന പരിപാടി ഞങ്ങൾ മലയാളികൾ എന്നെന്നേക്കുമായി ഉപേക്ഷിക്കും. ബിഗ് ബോസ് സീസൺ 2 ഞങ്ങളുടെ നിഘണ്ടുവിൽ ഇനി ഉണ്ടായിരിക്കുന്നതല്ല. അതിനകത്തുള്ള ഒറ്റ ആളെ കാണാൻ ഞങ്ങൾ ബിഗ് ബോസ് വെക്കില്ല. അതിന്റെ അപ്പുറത്തെ ചാനൽ മാത്രം ഞങ്ങൾ വെയ്ക്കത്തുള്ളൂ.

ഏഷ്യാനെറ്റിൽ ഞാൻ സീരിയൽ ചെയ്യുന്നവനാണ് കുടുംബ വിളക്ക്. പക്ഷേ ഏഷ്യാനെറ്റിനോട് എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ. രചിത്ത് സാറിനെ കളഞ്ഞാൽ ഞാൻ പറയുന്നു ഏഷ്യാനെറ്റ് കാണില്ല. ഒന്നും തോന്നരുത് കാരണം ഞങ്ങൾ അദ്ദേഹത്തെ അത്രത്തോളം ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു. അതിനേക്കാൾ വലുത് ഒന്നും അല്ല വേറൊന്നും.

VIDEO :

ഇത് പോലെ പല പ്രമുഖരും, രജിത്ത് കുമാറിന്റെ ആരാധകരും സോഷ്യൽ മീഡിയയിൽ പ്രതിഷേദിക്കുന്നു.രജിത്ത് സാറിനെ വീണ്ടും ബിഗ് ബോസ്സ് ഹൗസ്സിലേക്ക് കൊണ്ടുവരുമോ?
കാത്തിരുന്നു കാണാം.