ബിഗ് ബോസ്സ് താരം Dr. രജിത്ത് കുമാർ സിനിമയിലേക്ക് !!

ബിഗ് ബോസ്സ് താരം Dr. രജിത്ത് കുമാർ സിനിമയിലേക്ക് !!

ബിഗ് ബോസ്സിൽ നിന്നും Dr. രജിത്ത് കുമാർ സിനിമയിലേക്ക്!!. ആലപ്പി അഷറഫ് കഥയും തിരക്കഥയും എഴുതി നവാഗതനായ പെക്‌സൻ ആംബ്രോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഫീൽ ഫ്ലയിങ് എന്റർടൈൻമെന്റസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. രജിത്ത് കുമാറിനെ ബിഗ് ബോസ്സ് ഹൗസിൽ നിന്നും കഴിഞ്ഞ ദിവസം എലിമിനേറ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ആലപ്പി അഷറഫിന്റെ ഈ പ്രഖ്യാപനം.

‘ക്രേസി ടാക്സി’ എന്ന ഈ ചിത്രം കോമഡിക്ക് പ്രാധാന്യം നൽകുന്ന ഒന്നായിരിക്കുമെന്നും ചിത്രീകരണം മെയിൽ ആരംഭിക്കുമെന്നും ആലപ്പി അഷറഫ് പറഞ്ഞു. കുറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. മാനസിക ആശുപത്രിയിൽ നിന്നും ചാടി പോകുന്ന മൂന്ന് യുവതികളുടെ കഥയാണ് ഈ സിനിമ പറയുന്നത്.

ചിത്രത്തിൽ സൈക്കാട്രിസ്റ്റ് കഥാപാത്രമായി രജിത്ത് കുമാർ എത്തുന്നു. ഈ കഥാപാത്രത്തെ പറ്റി കൂടുതൽ അദ്ദേഹത്തോട് സംസാരിക്കാനുള്ള ശ്രെമത്തിലാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. എന്ന് ആലപ്പി അഷറഫ് തന്റെ പോസ്റ്റിൽ കുറിക്കുന്നു.

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരു ബിഗ് ബോസ്സ് കോണ്ടെസ്റ്റന്റ് ആണ് രജിത്ത് സാർ. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്റേതായ ആരാധക വലയം ഉണ്ടാക്കാൻ അദേഹത്തിന് കഴിഞ്ഞു. ഫൈനൽ റൗണ്ട് വരെ പോകാൻ സാധ്യത ഉള്ള ഒരു മത്സരാർത്ഥി ആയിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന് പറ്റിയ തെറ്റ് മാപ്പാക്കാതെ രേഷ്മ എന്ന മത്സരാർത്ഥിയുടെ തീരുമാനത്തിന്റെ പേരിൽ പുറത്താക്കുകയായിരുന്നു.

Dr. രജിത്ത് കുമാർ ഈ സിനിമയിലേക്കുള്ള അവസരം സ്വീകരിക്കുകയാണെങ്കിൽ ഈ തരാതെ വൈകാതെ നമുക്ക് ബിഗ് സ്‌ക്രീനിൽ കാണാം.