അങ്ങനെ ബാലുവും നീലുവും ഒന്നാകുന്നു ;സന്തോഷം പങ്കുവെച്ച് താരങ്ങൾ [VIDEO]

അങ്ങനെ ബാലുവും നീലുവും ഒന്നാകുന്നു ;സന്തോഷം പങ്കുവെച്ച് താരങ്ങൾ [VIDEO]

ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലെ താരങ്ങൾ ഒന്നിക്കുന്നു. അതെ നിങ്ങളുടെ ബാലുവും നീലും ഒന്നിക്കുന്നു.

ജനഹൃദയങ്ങൾ കീഴടക്കിയ കോമഡി ഫാമിലി പരമ്പരയാണ് ഉപ്പും മുളക്. അതിലെ ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്ന താരങ്ങളുടെ വീഡിയോ ആണ് ഇപ്പൊൾ ചർച്ച വിഷയം.

താരങ്ങൾ തങ്ങളുടെ പുതിയ സിനിമയുടെ വിവരങ്ങൾ ലൈവിലൂടെ പുറത്ത് വിട്ടിരിക്കുന്നു.

ഉപ്പും മുളകിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുമാണ് താരങ്ങൾ വീഡിയോ ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ലെയ്ക്ക എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് താരങ്ങൾ പങ്കുവെച്ചത്.  ലെയ്ക്ക എന്നത് റഷ്യയിൽ നിന്നും ആദ്യമായി ബഹിരാകാശത്തേക്ക് സഞ്ചരിച്ച ഒരു ജീവി ആണെന്നും അതിന്റെ പ്രത്യേകതകളും അവർ പറഞ്ഞു.

ആഷാദ് ശിവരാമൻ എന്ന പുതുമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം കൃഷ്‌ണനും മുരളീധരനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. വി.പി.എസ്‌ ആൻഡ് സൺസ് മീഡിയയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. നമുക്ക് സുപരിചിതനായ മറ്റു പല താരങ്ങളും ഈ സിനിമയിലുണ്ട്. അടുത്ത മാസം ചിത്രം തീയേറ്ററുകളിൽ എത്തുന്നു.