ഏവരും ഉറ്റുനോക്കുന്ന ബിഗ്‌ബോസ്  ഫൈനലിസ്റ്റുകൾ  ആരൊക്കെ? അറിയാം സാധ്യതകൾ…

ഏവരും ഉറ്റുനോക്കുന്ന ബിഗ്‌ബോസ് ഫൈനലിസ്റ്റുകൾ ആരൊക്കെ? അറിയാം സാധ്യതകൾ…

ടിക്കറ്റ് ടു ഫിനാലെ നേടി ഫൈനലില്‍ സീറ്റ് ഉറപ്പിച്ച ഒരേയൊരു വ്യക്തി ദില്‍ഷ മാത്രമാണ്. ഇത്തവണ വിജയിയാവുക ദില്‍ഷയായിരിക്കുമെന്നാണ് ഒരുകൂട്ടം ആരാധകർ അവകാശപ്പെടുന്നത്. പുറത്തു നിന്നുള്ള പിന്തുണ കാണുമ്പോള്‍ ദില്‍ഷ വിജയിയാകാനുള്ള സാധ്യതയുണ്ട്.

എന്നാൽ താന്‍ ഷോയിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണെന്ന് റിയാസ് തെളിയിച്ചു കഴിഞ്ഞു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കഴിഞ്ഞ ദിവസം ആള്‍മാറാട്ടം എന്ന വീക്കിലി ടാസ്‌കില്‍ റിയാസിന്റെ പ്രകടനം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റിയാസ് നല്ല എന്റര്‍ടെയ്‌നര്‍ ആണ്. അതുമാത്രമല്ല വളരെ കൃത്യമായി തന്റെ ചോദ്യങ്ങൾ കുറിക്ക് കൊള്ളുംവിധത്തിൽ പ്രയോഗിക്കാനും മൈൻഡ് ഗെയിം നന്നായി മനസിലാക്കി കളിക്കാനും ഉള്ള റിയാസിന്റെ കഴിവ് ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയാകാനും ഫൈനലിലെത്താനും വിന്നറാകാനും വരെ സാധ്യത കൂട്ടുന്നുണ്ട് എന്നതാണ് റിയാസിനെ അനുകൂലിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകൾ പറയുന്നത്. തുടക്കത്തില്‍ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ റിയാസിൻ്റെ  ആരാധകരായി മാറിയിരിക്കുകയാണ്.

അതേസമയം ടാസ്കുകൾ അതിഗംഭീരമായി കാഴ്ചവെക്കുന്ന ബ്ലെസ്ലിയും ഫൈനലിസ്റ്റ് ആകാൻ സാധ്യത കൂടുതൽ ഉള്ള മത്സരാർത്തി ആണ്.ബ്ലെസ്ലിയുടെ പല സ്ട്രാറ്റജിക് പ്ലാനിങ്ങുകളും മറ്റാരും ചിന്തിക്കാത്ത രീതിയിലുള്ള ലോജിക്കുകളും ലൂപ് ഹോൾ കണ്ടുപിടിക്കുന്നതിലെ മിടുക്കും ഫൈനലില്‍ എത്താന്‍ ബ്ലെസ്‌ലിയെ സഹായിക്കുന്ന ഘടകങ്ങൾ ആണ്.  ജയിൽ നോമിനേഷനിൽ ഒരുപാട് തവണ വന്നിട്ടും ബ്ലെസ്സ്ലി ജയിലിൽ പോയ അവസരങ്ങൾ വിരളമാണ്. ടാസ്കുകളിലൂടെ ബുദ്ധിപൂർവം രക്ഷപെടാനുള്ള സൂത്രവിദ്യ അറിയാവുന്നത് കൊണ്ടുതന്നെയാണിത്. പ്രേക്ഷകവോട്ടില്‍ താൻ വീഴില്ലെന്ന ആത്മവിശ്വാസവും ബ്ലെസ്ലിക്ക് ഉണ്ട്. അതുകൊണ്ട് ഫൈനലിന് മുമ്പ് പലരെയും വീഴ്ത്താനുള്ള പരിശ്രമങ്ങൾ നടത്തുന്നതും കാണാൻ സാധിക്കുന്നുണ്ട്. എൽ പി, ധന്യ ടാർഗറ്റ് ആണ് ഇപ്പോൾ ബ്ലെസ്ലിയുടെ പ്രവർത്തികൾ വ്യക്തമാക്കുന്നത്. വിജയിക്കാൻ സാധ്യയുള്ളവരിൽ ബ്ലെസ്ലിയും ഉൾപ്പെടുന്നു.


ബിഗ്‌ബോസ് വീട്ടിലും പുറത്തും ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപെടുന്ന പേരാണ് ലക്ഷ്മിപ്രിയയുടേത്. ഡോക്ടർ റോബിൻ പുറത്തായതിന് ശേഷം ലക്ഷ്മിപ്രിയയുടെ പെരുമാറ്റത്തിൽ വന്ന മാറ്റം വളരെ വ്യക്തമാണ്. ഈസി ടാർഗറ്റ് എന്ന് വിലയിരുത്തപ്പെട്ടതിനോടുള്ള തന്റെ എതിർപ്പ് വളരെ വ്യക്തമാകുന്ന രീതിയിലുള്ള പ്രതികരണങ്ങളും കാണാം. വന്ന ദിവസം മുതൽ വളരെ ആക്റ്റീവ് ആയി നിൽക്കുന്ന ലക്ഷ്മിപ്രിയക്കും ആരാധകർ ഏറെയാണ്.അതേസമയം വിവാദപരമായ ഏറെ ചർച്ചകൾക്ക് വഴിവിട്ട ആഴ്ചകൾ പിന്നിടുമ്പോൾ പ്രേക്ഷക പിന്തുണ ലക്ഷ്മിപ്രിയയ്ക്ക് കൂട്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ധൈര്യവും വാക്ചാതുര്യവും, നല്ല സ്‌നേഹബന്ധങ്ങളും ഉള്ള ലക്ഷ്മിപ്രിയ ഫൈനലിൽ ഉണ്ടാകും എന്നത് തന്നെയാണ് വിലയിരുത്തൽ.
റോൺസൺ, ധന്യ, സൂരജ് ഇവരിൽ ഒരു അനിശ്ചിതത്വം നിലനിൽക്കുന്നു. തുടക്കം മുതൽ ധന്യയും റോൻസണും കാഴ്ചവെക്കുന്ന സേഫ് ഗെയിമിൽ നിന്നും ഒരുമാറ്റം കൊണ്ടുവരാൻ രണ്ടുപേരും ശ്രമിക്കുന്നുണ്ട്. എന്നാൽ അവസാനഘട്ട നോമിനേഷനിൽ ഉൾപ്പെടാതെ രക്ഷപെട്ടയാളാണ് സൂരജ്.

 

അതുപോലെ തന്നെ പ്രേക്ഷക പിന്തുണ കൂടുതലുള്ള സൂരജിന് ടാസ്കുകളിൽ മികവ് പുലർത്താൻ സാധിക്കുന്നുണ്ടോ എന്നതും ഒരു ചോദ്യമായി ഉയർന്നുവരുന്നുണ്ട്.  മുൻ ബിഗ്‌ബോസ് താരങ്ങൾ അടക്കം ഈ കാര്യത്തിൽ ആശങ്ക അറിയിക്കുന്നു. ആൾ മാറാട്ടം എന്ന ടാസ്കിൽ പോലും സൂരജ് പലപ്പോഴും ഒതുങ്ങി പോകുന്നതായി കണ്ടു. ചെയ്യാൻ വളരെ എളുപ്പമുള്ള കഥാപാത്രങ്ങളിൽ പോലും ഒന്നും പറയാനില്ലാതെ ഇരുന്നു എന്നതും സൂരജിന്റെ ടാസ്ക് പെർഫോമൻസിനെ ചോദ്യം ചെയ്യുന്ന ഒന്നാണ്. സൂരജ് ഫൈനലിൽ വന്നാൽ തന്നെ വിജയിക്കുമോ എന്നത് സംശയമാണ്. അതുപോലെ തന്നെ ധന്യ, റോൺസൺ എന്നിവരിൽ ആര് ഫൈനലിസ്റ്റ് ആകും എന്നതും ഒരു ചോദ്യചിഹ്നമായി തുടരുന്നു.

 

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കിടയിലെ മത്സാരവേശവും വാശിയുമെല്ലാം ഉയര്‍ന്നിട്ടുണ്ട്.  ഇതുവരെ ശാന്തരും സേഫ് ഗെയിം കളിച്ച് നടന്നവരുമൊക്കെയായിരുന്നവര്‍ പോലും പൊട്ടിത്തെറിക്കാനും വഴക്കിടാനും തുടങ്ങിയിരിക്കുന്നു. ആരായിരിക്കും വിജയി എന്നറിയാൻ ഇനി കേവലം ദിവസങ്ങൾ മാത്രം ബാക്കി.