ബിഗ് ബോസ് താരം സുജോ വിവാഹിതനാകുന്നു?

ബിഗ് ബോസ് താരം സുജോ വിവാഹിതനാകുന്നു?

മലയാളത്തിലെ ബിഗ്ഗസ്റ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2 വിലെ കോണ്ടെസ്റ്റന്റായ സുജോ മാത്യു വിവാഹിതനാകുന്നു.

സുജോ ഒരു സൗത്ത് ഇന്ത്യൻ മോഡലും, നടനുമാണ്. റിയാലിറ്റി ഷോയുടെ സമയത്ത്‌ സുജോയെയും അലസാൻഡ്രയെ പറ്റിയും നിരവധി ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ഗോസ്സിപ്പുകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ആ സന്തോഷ വാർത്ത വരുന്നു.

സുജോ മാത്യു തന്റെ സുഹൃത്തായ സഞ്ജനയെ വിവാഹം ചെയ്യാൻ പോകുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. സോഷ്യൽ മീഡിയയിൽ സഞ്ജന പങ്കുവെച്ച ചിത്രങ്ങൾ കണ്ടതോടെ ആരാധകർ സംശയവുമായി മുന്നോട്ടു വരുകയായിരുന്നു.

സുജോ ഈ  പോസ്റ്റിൽ ലവ് യൂ മൂണി എന്ന് വിളിച്ചിരിക്കുന്നു.  ഈ പോസ്റ്റിനടിയിൽ നിരവധി പേർ ഇരുവർക്കും ആശംസയായി കമെന്റുകൾ രേഖപ്പെടുത്തി. വിവാഹ ആശംസകൾ അറിയിച്ച ആരാധകനു മറുപടിയായി സഞ്ജന ഇങ്ങനെ കമന്റ് ചെയ്തു,  ‘ഈ ആശംസ കുറച്ചു കഴിഞ്ഞു ഒന്നുകൂടി തരേണ്ടി വരും’, കൊറോണ കഴിഞ്ഞിട്ടായിരിക്കും എന്നും സഞ്ജന കുറിച്ചു. ഇരുവരും ഉടൻ വിവാഹിതരാകുമെന്നാണ് കുറിച്ചതെന്ന് ആരാധകർ പറയുന്നു.  എന്താണെങ്കിലും നമുക്ക് കാത്തിരുന്നു അറിയാം.

– Sujo Mathew Wedding –