സിനിമ പ്രവർത്തകർക്കും ട്രാൻസ്ജൻഡേഴ്സിനും കൈത്താങ്ങായി മഞ്ജു വാര്യർ

സിനിമ പ്രവർത്തകർക്കും ട്രാൻസ്ജൻഡേഴ്സിനും കൈത്താങ്ങായി മഞ്ജു വാര്യർ

മലയാള സിനിമയുടെ ലേഡി സൂപ്പർ മഞ്ജു വാര്യർ പലർക്കും കൈത്താങ്ങായി എത്തിയിരിക്കുന്നു. 5 ലക്ഷം രൂപയുടെ ധനസഹായം ഫെഫ്കയിലെ ദിവസവേതന തൊഴിലാളികൾക്കായി നൽകിയിരുന്നു.

ഇതാ ഇപ്പോൾ അതിനു പിന്നാലെ ട്രാൻസ്‌ജെൻഡേഴ്സിനും സഹായവുമായി താരം എത്തിയിരിക്കുന്നത്. ദ്വയ എന്ന ട്രാൻസ് ജെൻഡർ സംഘടനക്കാണ് ഈ ധനസഹായം കൈമാറിയത്. രഞ്ജു രഞ്ജിമാർ എന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് ട്രാൻസ്ജെന്ഡേഴ്സിന്റെ പ്രേശ്നങ്ങൾ താരത്തിനെ അറിയിച്ചത്.

‘നമ്മള്‍ പലപ്പോഴും നമ്മളെ മാത്രമെ കാണുന്നുള്ളു, ഒരു പക്ഷേ ചുറ്റുവട്ടവും, എന്നാല്‍ ഇതിനൊക്കെ അപ്പുറം എല്ലാം ത്യജിച്ച ഒരു പാട് പേര്, ഒരു നേരത്തെ ആഹാരത്തിന് മുട്ടുന്ന കാഴ്ച്ചകള്‍ നമ്മള്‍ കാണാതെ പോകരുത്. സര്‍ക്കാര്‍ കൂടെ ഉണ്ട്, അതൊരു ആശ്വാസമാണ്, പക്ഷേ ആവശ്യ സാധനങ്ങള്‍ വേണ്ട സമയത്ത് കിട്ടുക എന്നതാണ് പ്രാധാന്യം’.

‘മഞ്ജു വാരിയര്‍ എന്ന ഒരു മനുഷ്യ സ്‌നേഹി ഉടനടി പ്രവര്‍ത്തിച്ചത് കൊണ്ട് ഇത്രയും ചെയ്യാന്‍ കഴിഞ്ഞു. ഒരു സംഘടന നേതൃത്വം വഹിക്കുംബോള്‍ ഉത്തരാവാദിത്വം കൂടുതലാണ്. അതു കൊണ്ട് ചില കാര്യങ്ങള്‍ ഗവർൺന്മെന്റ് ആയിട്ട് സംസാരിച്ച് തീരുമാനമാക്കാന്‍ ശ്രമിക്കുണ്ട്. എല്ലാം നമ്മള്‍ തരണം ചെയ്യണം, കാരണം ഈ ഭൂമിയുടെ അവകാശികള്‍ നാം ഓരോരുത്തരാണ്. ആ ഒരു ബോധം നമ്മളില്‍ ഉടലെടുത്താല്‍ നമ്മള്‍ ഇതിനെ മറികടക്കും’, എന്ന് രഞ്ജു പറയുന്നു.