ഇത് ചൊറി തന്നെ, പറ്റിയ ഒരു മരുന്നുണ്ട്; അർജുനെ തേച്ചൊട്ടിച്ച് ഫുക്രുവിന്റെ റിയാക്ഷൻ വീഡിയോ വൈറൽ

ഇത് ചൊറി തന്നെ, പറ്റിയ ഒരു മരുന്നുണ്ട്; അർജുനെ തേച്ചൊട്ടിച്ച് ഫുക്രുവിന്റെ റിയാക്ഷൻ വീഡിയോ വൈറൽ

വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ഒട്ടാകെ തരംഗമായ താരമാണ് “Arjyou” എന്ന യൂട്യൂബ് ചാനലിലൂടെ പരിചിതനായ അർജുൻ. ടിക്ടോക് താരങ്ങളെ ട്രോള്ളിക്കൊണ്ട് യൂട്യൂബിൽ റിലീസ് ചെയ്ത റിയാക്ഷൻ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായതും ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയതും. ആയിരം സബ്സ്ക്രൈബേർസ് ഉണ്ടായിരുന്ന അർജുന്റെ യൂട്യൂബ് ചാനൽ ലക്ഷക്കണക്കിന് ആരാധകരെയാണ് ദിവസങ്ങൾ കൊണ്ട് സ്വന്തമാക്കിയത്.

ആരാധകരെ പോലെ തന്നെ നിരവധി വിമർശകരെയും വീഡിയോയ്ക്ക് ലഭിച്ചിരുന്നു. അർജുന്റെ റോസ്റ്റിംഗ് വീഡിയോ കണ്ട് ടിക് ടോക് നിർത്തി മുങ്ങിയ ആളുകൾ വരെയുണ്ട്. എന്നാൽ സാക്ഷാൽ റോസ്റ്റിങ് സ്റ്റാർ അർജുനെ വരെ തെക്കോട്ടിച്ചുകൊണ്ടു ടിക് ടോക് താരം ഫു ക്രു നടത്തിയ റിയാക്ഷൻ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്.

തനിക്കെതിരെ വിമർശനങ്ങൾ വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ വീഡിയോ ചെയ്തതെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് ഫുക്രു വീഡിയോ അവസാനിപ്പിക്കുന്നത്. ഫുക്രുവിന്റെ വാക്കുകൾ സത്യമാക്കും വിധം തന്നെയാണ് കാര്യങ്ങളുടെ കിടപ്പ്. ഫുക്രുഫുക്രുവിന്റെ വീഡിയോ വ്യൂസ് അപ്‌ഡേറ്റ് ആകുന്നതിലും വേഗത്തിലാണ് വീഡിയോയ്ക്ക് ലഭിക്കുന്ന ഡിസ്‌ലൈക്ക് നിമിഷങ്ങൾക്കുള്ളിൽ വർധിക്കുന്നത്. ടിക് ടോക് താരങ്ങളും ട്രോളന്മാരും തമ്മിലുള്ള ഒരു യുദ്ധം തന്നെയെന്ന് പറയാം ഈ സോഷ്യൽ മീഡിയ പോരിനെ.

ടിക് ടോക് താരങ്ങളെ അർജുൻ നിർത്തി പൊരിച്ചപ്പോൾ, അർജുനെ നിർത്തി പൊരിക്കാൻ ഫുക്രു തന്നെ നേരിട്ടെത്തുകയായിരുന്നു. അർജുൻ ഏത് സ്റ്റൈലിലാണോ ടിക് ടോക്കുകാരെ ട്രോള്ളിയത് അതേ മാതൃക പിന്തുടർന്നാണ് ഫുക്രുവിന്റെയും റിയാക്ഷൻ. എന്തായാലും സംഗതി വൈറലായിരിക്കുകയാണ്. ഇനി ആര് ജയിക്കുമെന്ന് കണ്ടറിയണം. വരും ദിവസങ്ങളിൽ ഇതിനു മറുപടിയുമായി അർജുൻ വരുമോ എന്ന് കണ്ടറിയണം.

കിട്ടിയ അവസരത്തിൽ ബിഗ് ബോസ്സ് താരം രജിത് സാറിനെ ട്രോളാനും ഫുക്രു മറന്നില്ല. അർജുന്റെ കയ്യിലുള്ള പാവയെ മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നായിരുന്നു ഫുക്രുവിന്റെ ട്രോൾ.
ഇതിൽ രജിത് ആർമി രോക്ഷം കൊള്ളുമോ എന്നും കണ്ടറിയാം.

വൈറലായ ഫുക്രുവിന്റെ റിയാക്ഷൻ വീഡിയോ കാണാം:

https://youtu.be/f9NIv-T4n4M