നടൻ മണികണ്ഠൻ വിവാഹിതനായി[VIDEO];വിവാഹിതിനായുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി

നടൻ മണികണ്ഠൻ വിവാഹിതനായി[VIDEO];വിവാഹിതിനായുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി

ഈ മഹാമാരിയുടെ ഇടയിൽ വളരെ ലളിതമായി നടൻ മണികണ്ഠന്റെ വിവാഹം നടത്തി. കമ്മട്ടിപ്പാടം എന്ന ജനപ്രിയ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് മണികണ്ഠൻ ആചാരി. ആഘോഷങ്ങളും ആർഭാടങ്ങളുമെല്ലാം ഒഴിവാക്കിയായിരുന്നു വിവാഹം. വിവാഹത്തിനായി കരുതി വെച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം നൽകി.

ഇന്ന് (26 ഏപ്രിൽ 2020) രാവിലെ 8നും 8:30ക്കുമുള്ള മുഹൂർത്തത്തിൽ തൃപ്പൂണിത്തുറ ഏരൂർ അയ്യമ്പിള്ളിക്കാവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.ആൾക്കൂട്ടവും ബഹളവുമിലാത്തയായിരുന്നു വിവാഹം. ഏറെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. മുൻപ് തീരുമാനിച്ച വിവാഹം ലോക്ക്ഡൗണിനെ തുടർന്ന് ചെറിയ രീതിയിൽ നടത്താൻ താരം തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിന് വിളിക്കാത്തതിൽ ആർക്കും പരിഭവം തോന്നരുതെന്ന് ചടങ്ങുകൾക്ക് ശേഷം മണികണ്ഠൻ പറഞ്ഞു. ഈ ലോക്ക്മുഡൗൺ എത്ര നാളത്തേക്ക് നീളുമെന്നറിയില്ല, അതുകൊണ്ടാണ് മുന്നേ തീരുമാനിച്ച തീയതിയിൽ ചടങ്ങുകൾ നടത്തിയതെന്നും താരം പറഞ്ഞു. മരട് സ്വദേശിനി അഞ്ജലി ആണ് വധു. ഇരുവർക്കും നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു.

വീഡിയോ :