ക്ലൈമാക്സിൽ പുതിയ മാറ്റത്തോടെ മഹാവീര്യർ ;കഥ ഇങ്ങനെ മാറുമ്പോൾ

ക്ലൈമാക്സിൽ പുതിയ മാറ്റത്തോടെ മഹാവീര്യർ ;കഥ ഇങ്ങനെ മാറുമ്പോൾ

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മഹാവീര്യർ സിനിമയുടെ ക്ലൈമാക്സ് മാറ്റി.നിവിൻ പോളി, ആസിഫ് അലി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യർ.

ജൂലൈ 21നായിരുന്നു മഹാവീര്യര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ഫാന്റസിയും ടൈം ട്രാവലും കോടതി നടപടികളും,എല്ലാ കാലഘട്ടത്തിനും ഉതകുന്ന രാഷ്ട്രീയവുമെല്ലാമാണ് ചിത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചപ്പോഴും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ക്ലൈമാക്സ് ഭാഗത്ത് പ്രേക്ഷകർക്ക് ചെറിയൊരു ആശയക്കുഴപ്പംനിലനിൽക്കുന്നത് കൊണ്ട് തന്നെ അത് പരിഹരിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനായി സിനിമയുടെ ക്ലൈമാക്സിൽ മാറ്റം വരുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

പുതിയ മാറ്റത്തോട് കൂടിയാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്നാണ് ‘മഹാവീര്യർ’ നിർമിച്ചിരിക്കുന്നത്. ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് ബാക്കി വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഇഷാൻ ചാബ്ര.ചിത്രസംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ.ക്ലൈമാക്സിൽ വരുത്തിയിരിക്കുന്ന മാറ്റത്തെ പ്രേക്ഷകർ ആവേശത്തോടെ തന്നെ നോക്കിക്കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്