മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം വിവാഹിതയാകുന്നു [PHOTOS]

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം വിവാഹിതയാകുന്നു [PHOTOS]

മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ലത സംഗരാജു. എന്നാൽ പ്രേക്ഷകർക്ക് നീലക്കുയിലിലെ റാണി എന്ന് പറഞ്ഞാലേ വേഗം മനസ്സിലാവൂ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത നീലക്കുയിലിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന അന്യ ഭാഷ താരം ലത സംഗരാജുവിന്റെ വിവാഹ വാർത്തകളാണ് പുറത്ത് വരുന്നത്.

അനായാസമായി തന്റെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയതാണീ താരം. നിരവധി ആരാധകരേയും താരത്തിന് ലഭിച്ചു. മികച്ച പ്രേക്ഷക പിന്തുണ ഉള്ള പരമ്പര കൂടിയായിരുന്നു നീലക്കുയിൽ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിവാഹ വാർത്ത പാങ്കുവെച്ചിരിക്കുകയാണ് താരം. ഒപ്പം തന്റെ പ്രതിസുത വരന്റെ ചിത്രങ്ങളും.

താരത്തിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. ടിക്ടോക്കിലും താരം സജീവമാണ്. പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷൻ കാഴ്ച്ചകളും മറ്റ് വീഡിയോസും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. താരത്തിന്റെ വിവാഹത്തെ പറ്റി സോഷ്യൽ മീഡിയയിലെ മുന്നേ ചർച്ചകലും സൂചനകളും വന്നിട്ടുണ്ടായിരുന്നു. നീലക്കുയിൽ പരമ്പരയിൽ ലതയുടെ ഭർത്താവായി വേഷമിട്ട നിതിൻ ലതയുടെ വിവാഹത്തെ പറ്റി സൂചന നൽകീരുന്നു.

ഇപ്പൊ ഇതാ താരം തന്നെ വിവാഹ വാർത്ത പുറത്തു വിട്ടിരിക്കുന്നു. ജൂൺ 14-നാണ് ലതയുടെ കല്യാണം. നിരവധി ആരാധകരാണ് ലതക്ക് ആശംസകൾ അറിയിച്ചു കമെന്റ് ചെയ്തത്. തന്റെ പ്രിയതമനൊപ്പം ചിത്രം പോസ്റ്റ്‌ ചെയ്തിരുന്നു ലത. പിറന്നാൾ സമ്മാനം നൽകിയ തന്റെ വരനൊപ്പമുള്ള ചിത്രങ്ങളും ലത പങ്കു വെച്ചു. കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

നിരവധി താരങ്ങളാണ് ഈ ലോക്ക് ഡൗൺ കാലത്ത് വിവാഹിതരായത്. ആളും ബഹളവുമില്ലാതെ ചെറിയ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്. എല്ലാം വിധ ആശംസകളും താരങ്ങൾക്ക് നേരുന്നു.