ഡയറക്ടർ മിഥുൻ മാനുൽ അച്ഛനായി ; ചിത്രങ്ങൾ പങ്കുവെച്ച് താരം

ഡയറക്ടർ മിഥുൻ മാനുൽ അച്ഛനായി ; ചിത്രങ്ങൾ പങ്കുവെച്ച് താരം

2014ൽ ഓം ശാന്തി ഓശാന സിനിമയുടെ തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് മിഥുൻ മാനുൽ. 2015ൽ എക്കാലത്തെയും പ്രേക്ഷകരുടെ ഇഷ്ട ചിത്രം ആട് സംവിധാനം ചെയ്തു. പിന്നീട് നിരവധി നല്ല സിനിമകൾ മിഥുനിലൂടെ പിറന്നു.

മിഥുനെ ആളുകൾ തിരിച്ചറിയുന്നത് ആട് എന്ന സിനിമയുടെ ഡിറക്ടറായി ആണ്. പിന്നീട് മിഥുന് ഏറെ പ്രശംസ നേടി കൊടുത്ത ചിത്രം അഞ്ചാം പാതിരാ ആയിരുന്നു. മികച്ച സ്വീകരണമാണ് പ്രേക്ഷകർ ഈ സിനിമക്ക് നൽകിയത്.

ഈ വിജയ യാത്ര ഇനിയും തുടരുമെന്ന് വിശ്വസിക്കുന്നു. നിരവധി ട്രോളുകളും രസകരമായ വാർത്തകളും മിഥുൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഏറെ നാളുകൾക്ക് ശേഷം തന്റെ പൊന്നോമനയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന… !! മകൻ’ എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.

ആശംസകൾ നേർന്നു നിരവധി ആരാധകർ കമെന്റ് ചെയ്ത്. കോട്ടയം സ്വദേശിനി ഹിബിയാണ് ഭാര്യ, 2018ളാണ് ഇവർ വിവാഹിതരായത്.