ലാലേട്ടനോട് മണിക്കുട്ടൻ ഉള്ളിൽ തട്ടി പറഞ്ഞതിങ്ങനെ; വൈറൽ കുറിപ്പ്

ലാലേട്ടനോട് മണിക്കുട്ടൻ ഉള്ളിൽ തട്ടി പറഞ്ഞതിങ്ങനെ; വൈറൽ കുറിപ്പ്

പ്രമുഖ ടീവി ചാനലിൽ സംപ്രേഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രമായി മലയാളീ പ്രേക്ഷലരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മണിക്കുട്ടൻ. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നെ നിരവധി മലയാളം, തമിഴ് ചിത്രങ്ങളുടെ ഭാഗമായി മണിക്കുട്ടൻ.

ഇപ്പോൾ വൈറലാകുന്നത് ലാലേട്ടനായി മണിക്കുട്ടൻ കുറിച്ച ഒരു കുറിപ്പാണ്. ലാലേട്ടനൊപ്പം കുരുക്ഷേത്ര, ചോട്ടാ മുംബൈ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മണിക്കുട്ടൻ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്.

 

ഈ മഹാമാരിയയുടെ സമയത്ത് മണിക്കുട്ടൻ ലാലേട്ടനായി കുറിച്ചതിങ്ങനെ :

“നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും!!!

ലോക്ക് ഡൌൺ കാലഘട്ടത്തിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകൾ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎൽ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകൾക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തിൽ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനിൽക്കുന്ന സാഹചര്യം എനിക്കൂഹിക്കാൻ കഴിയും.

ഒരു സ്ട്രഗില്ലിങ് ആർട്ടിസ്റ്റ് (സ്ട്രഗിലിങ് സ്റ്റാർ അല്ല) എന്ന നിലയിൽ ഞാൻ സിനിമയിൽ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസ്സേജ് അയക്കുമ്പോൾ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷെ അവരിൽ പലരും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം. ഈ വിഷമ ഘട്ടത്തിൽ ആ പ്രാർത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു.

കഴിഞ്ഞ പതിനഞ്ചു വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ എന്നെ ഇത് വരേ അദ്ദേഹം നേരിട്ട് ഫോണിൽ വിളിച്ചിട്ടില്ല. ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ കൂടിയായ ഈസ്റ്റർ ദിനമായിരുന്ന ഇന്ന് വന്ന ആ കോളിലേ ശബ്ദത്തിലെ സ്നേഹം ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്. എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയിൽ. നമ്മളതിജീവിക്കും
#StaySafe #Breakthechain ”

മണിക്കുട്ടൻ അടുത്തിടെ അഭിനയിച്ച ചിത്രങ്ങൾ തൃശൂർ പൂരം, മാമാങ്കം എന്നിവയാണ്. മലയാളികളുടെ പ്രിയപ്പെട്ട മണികുട്ടന്റെ യദാർത്ഥ പേര് തോമസ് ജെയിംസ് എന്നാണ്.