ദാരുണ അവസ്ഥ…ഒരുകാലത്ത് സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ തിളങ്ങിയ താരത്തിന് സംഭവിച്ചത് എന്ത്?

ദാരുണ അവസ്ഥ…ഒരുകാലത്ത് സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ തിളങ്ങിയ താരത്തിന് സംഭവിച്ചത് എന്ത്?

വളരെ വേഗത്തിൽ പ്രശസ്തിയും,പണവും, അംഗീകാരവും സ്വന്തമാക്കാൻ കഴിയുന്ന മേഖലകളിലൊന്നാണ് സിനിമ. എന്നാൽ അതെ സിനിമ തന്നെ പലരുടെയും ജീവിതത്തിൽ വില്ലനാകുന്നതും പലപ്പോഴും കണ്ടിട്ടുണ്ട് അത്തരത്തിൽ ജീവിതത്തിലെ വലിയ തകർച്ചകളും നഷ്ടങ്ങളും അനുഭവിക്കേണ്ടിവന്ന ഒരു നടിയാണ് നിഷ നൂർ.മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു നിഷ നൂര്‍ എന്ന സുന്ദരി.

സൗന്ദര്യം തുടിക്കുന്ന മുഖകാന്തിക്കൊപ്പം അനായാസ അഭിനയവും കൂടിയായതോടെ തമിഴിലും തെലുങ്കിലും നിഷ താരമായി തിളങ്ങി.പേര് ചിലപ്പോൾ ഒരു പക്ഷേ അത്ര പരിചിതമല്ലെങ്കിൽകൂടി അവർ അഭിനയിച്ച സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പരിചിതമാണ്. ഭദ്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അയ്യർ ദി ഗ്രേറ്റ് ‘ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. കമലഹാസന്‍, രജനികാന്ത് തുടങ്ങിയവരുടെ നായികയായി തിളങ്ങി നിഷയ്ക്ക് ഒരുകാലത്ത് നിന്നു തിരിയാന്‍ സമയമില്ലായിരുന്നു.

സിനിമകളിൽ സജീവമായ താരം വളരെ ആഡംബരപൂർണമായി ജീവിച്ചു.എന്നാല്‍ പിന്നീട് അവരുടെ ജീവിതം തലകീഴായി മാറിമറിയുന്നതാണ് കണ്ടത്. സിനിമ നടിമാരുടെ ജീവിതത്തെ കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ തീര്‍ച്ചയായും നിഷയുടെ കഥ വായിക്കാണം. സിനിമയില്‍ തിളങ്ങി നില്ക്കുന്ന കാലത്ത് തന്നെ നിഷയെ പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശാരീരികമായും സാമ്പത്തികമായും. പ്രായം കൂടി വന്നതോടെ അവളുടെ സിനിമജീവിതത്തിന്റെ നിറം പതിയെ മങ്ങാനും തുടങ്ങി. ഇതിനിടെ ഒരു നിര്‍മാതാവുമായി പ്രണയത്തിലായെങ്കിലും ആ പ്രണയത്തിലെ പൊരുത്തക്കേടുകൾ അവരുടെ ജീവിതത്തിൻ്റെ ദുരവസ്ഥകളിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.

അയാളുടെ കണ്ണ് അവരുടെ സ്വത്തില്‍ മാത്രമായിരുന്നു. സിനിമയില്‍ നിന്നു നേടിയ സമ്പാദ്യങ്ങള്‍ മുഴുവന്‍ കാമുകന്‍ തട്ടിയെടുത്തതോടെ ജീവിക്കാൻ ഒരു ഗതിയും ഇല്ലാതെ വന്നപ്പോഴാണ് നിഷ വേശൃവൃത്തിയില്‍ എത്തിപ്പെട്ടത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. . ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തെരുവിലേക്കിറങ്ങി ശരീരം വിൽക്കേണ്ടി വന്ന നിഷ നൂറിനെ എല്ലാവരും കുറ്റപ്പെടുത്തി. സിനിമയിൽ അവസരം ഇല്ല, കയ്യിൽ സമ്പാദ്യം ഇല്ല, മറ്റൊരു ജോലിയും ലഭിക്കുന്നില്ല, ആഹാരത്തിനുവേണ്ടി എന്തായിരുന്നു ഞാൻ ചെയ്യേണ്ടി ഇരുന്നതെന്ന് കുറ്റപ്പെടുത്തിയവരോടെല്ലാം നിഷനൂർ ചോദിച്ചു. പകരം പറയാൻ ആരുടെ പക്കലും മറുപടിയുണ്ടായിരുന്നില്ല.

ശരീരം പലർക്കു മുൻപിലായി പണയപ്പെടുത്തേണ്ടി വന്ന നിഷ നൂറിന് എയ്ഡ് എന്ന മാറാരോഗം പിടിപെടുകയായിരുന്നു.ആ പ്രതിസന്ധിയിൽ സിനിമാക്കാരും പൂർണമായും അവരെ കൈവിട്ടു.2005ലാണ് നിഷയെ നാഗുര്‍ ദര്‍ഗയ്ക്കു സമീപത്തെ തെരുവില്‍ കണ്ടെത്തുന്നത്. പുഴുക്കളും ഉറുമ്പുകളും അവരുടെ ശരീരത്തിലൂടെ അരിച്ചിറങ്ങുന്ന അവസ്ഥയായിരുന്നു അപ്പോള്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2007ല്‍ നിഷ നൂര്‍ മരണത്തിന് കീഴടങ്ങി. ഒരുകാലത്ത് സര്‍വ സൗഭാഗ്യങ്ങളും സ്വന്തമാക്കി പിന്നീട് ഒന്നുമില്ലാതെ മരിക്കേണ്ടി വന്ന നിഷയുടെ ജീവിതം സിനിമലോകത്തിനുതന്നെ ഒരു പാഠമാണ്