കുട്ടികുറുമ്പിയും ആനകുട്ടിയും ; ആ ക്യൂട്ട് വൈറൽ വീഡിയോ താരങ്ങൾ ഇവരാണ്

കുട്ടികുറുമ്പിയും ആനകുട്ടിയും ; ആ ക്യൂട്ട് വൈറൽ വീഡിയോ താരങ്ങൾ ഇവരാണ്

ഇപ്പോൾ നമുക്കിടയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ഗജറാണിയുടേയും കുട്ടികുറുമ്പിയുടേയും വീഡിയോ ആണ്. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഈ വീഡിയോ.

ഒരു ആനയുടെ ഒപ്പം ഒരു കുഞ്ഞ് നടന്ന് പോകുന്ന വളരെ ഭംഗി ഉള്ള ഒരു വീഡിയോ ആണിത്. ഇതിലെ കുഞ്ഞും ആനയും ഏതാണെന്നു അറിയാൻ പ്രേക്ഷകർക്ക് ആഗ്രഹമുണ്ട്. പലരും വീഡിയോയിൽ കമന്റ് ആയി ഈ കാര്യം ചോദിച്ചിരുന്നു.

ഈ വീഡിയോയിൽ ഉള്ള കുട്ടി തിരുവനന്തപുരം കൊഞ്ചിറവിളയിലുള്ള ഉമ മഹേശ്വർ മഠത്തിലെ മഹേഷിന്റേയും ദേവികയുടേയും മകളാണ്. ഭാമൂസ് എന്ന് വിളിക്കുന്ന 2-വയസുകാരി ഭാമ സരസ്വതിയും അവർ വളർത്തുന്ന ഉമാദേവി എന്ന ആനകുട്ടിയും ആണ് വീഡിയോയിലെ താരങ്ങൾ.

സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ക്യൂട്ട് ആണ്, ഭംഗിയുണ്ട്, കുഞ്ഞിന്റെ ആനയാണോ, ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും മനസ് നിറച്ച വീഡിയോ, അങ്ങനെ നിരവധി നല്ല കമെന്റുകൾ വീഡിയോയ്ക്ക് ലഭിച്ചു. നിരവധി പേരാണ് ഈ വീഡിയോ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയും ഇട്ടത്.

ഈ വീഡിയോ വൈറൽ ആകാൻ കാരണം ഇതിലെ കുട്ടികുറുമ്പിയുടെ ക്യൂട്ട് ലൂക്കും നല്ല ഭംഗിയുള്ള ജഗറാണിയും പിന്നെ വീഡിയോ ഭംഗിയായി പകർത്തിയതുമാണ്. വീഡിയോക്കൊരു പ്രത്യേക ഭംഗി തന്നെയുണ്ട്.

ഇത്രയും ക്യൂട്ട് ആയ വീഡിയോ പകർത്തിയത്
VNS ഫോട്ടോഗ്രഫി എന്ന പേരിൽ വിഷ്ണുനമ്പൂതിരിയാണ്. വിഷ്ണു ഈ കുട്ടിയുടെ ബന്ധുകൂടിയാണ്. വിഷ്ണു ഒരു ഇവന്റ്, വെഡിങ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ്. നാല് വർഷമായി ഫോട്ടോഗ്രാഫി രംഗത്ത് ജോലി ചെയ്യുന്ന ആളാണ്. വിഷ്ണു പകർത്തിയ പല ചിത്രങ്ങളും വാട്സാപ്പിൽ വൈറലായിരുന്നു.

വേണ്ട സുരക്ഷ മുൻകരുതലുകളും, പാപ്പാന്മാരുടെ സാനിധ്യവും ഉറപ്പ് വരുത്തിയിട്ടാണ് ഇവർ ഈ വീഡിയോ പകർത്തിയത്. ഇതുപോലുള്ള നല്ല വീഡിയോസ് വിഷ്ണുവിൽ നിന്നും ഇനിയും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

വിഷ്ണു പകർത്തിയ മറ്റ് ചില ചിത്രങ്ങൾ കാണാം :