കഥകളുണ്ടോ, നമുക്ക് സിനിമയാക്കാം ; എണ്ണൂറിലധികം കഥകൾ ; ജൂഡ് ആന്റണി

കഥകളുണ്ടോ, നമുക്ക് സിനിമയാക്കാം ; എണ്ണൂറിലധികം കഥകൾ ; ജൂഡ് ആന്റണി

മഹാമാരി പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ഒരു മികച്ച ആശയവുമായി ജൂഡ് ആന്റണി വന്നിരിക്കുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്തു ഒരു മികച്ച കഥയെഴുതി തനിക്ക് അയക്കാനാണ് ജൂഡ് പറയുന്നത്.

നടനും സംവിധായകനുമായ ജൂഡ് ആന്റണിയെ ഞെട്ടിച്ചുകൊണ്ട് എണ്ണൂറിലേറെ കഥകളാണ് എതിരിയിരിക്കുന്നത്. എന്നാൽ ഇതിൽ ചിലത് മാത്രമേ ജൂഡിന് ഇഷ്ടപ്പെട്ടുള്ളു.

സോഷ്യൽ മീഡിയയിലെ ജൂഡിന്റെ പോസ്റ്റ് ഇങ്ങനെ :

ലോക് ഡൗൺ തുടങ്ങിയ സമയത്തു നിങ്ങളുടെയും എന്റെയും ബോറടി മാറ്റാൻ കഥകൾ അയക്കാൻ പറഞ്ഞു കൊണ്ട് ഞാൻ ഇട്ട പോസ്റ്റിന്റെ അപ്ഡേറ്റ്സ്. എന്നെ ഞെട്ടിച്ചു കൊണ്ട് എണ്ണൂറിൽ പരം കഥകളാണ് വന്നത്. ഇത് ടൈപ്പ് ചെയ്യുമ്പോ നൂറ്റി അറുപതു കഥകളാണ് ഇനി വായിക്കാനുള്ളത് . വായിച്ചതിൽ ഏതാണ്ട് എല്ലാത്തിനും പറ്റുന്ന തരത്തിൽ റിപ്ലൈ കൊടുത്തിട്ടുണ്ട് .

വളരെയധികം ഇഷ്ടപ്പെടുന്ന കഥകൾ മാത്രമേ സിനിമയക്കാവൂ എന്നൊരു ധാരണ (ചിലപ്പോൾ തെറ്റായിരിക്കാം) മനസിൽ കിടക്കുന്നതിനാൽ വിരലിൽ എണ്ണാവുന്ന കഥകൾക്ക് മാത്രമേ പച്ച കാണിച്ചിട്ടുള്ളു . ഈ ലോക്ക് ഡൌൺ ഇത്രയും മനോഹരമാക്കി തന്ന എല്ലാ സിനിമ പ്രേമികളോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ബാക്കി കഥകൾ വായിച്ചു തീരുമ്പോഴേക്കും ലോക്ക് ഡൗൺ കഴിയുമെന്നും എനിക്കിഷ്ടപ്പെട്ട കഥകൾ ഉടനെ സിനിമയായി കാണാമെന്നുമുള്ള പ്രതീക്ഷയിൽ .
Be Safe. Stay at home?

മലയാള സിനിമയിലേക്ക് കുറച്ച് പുതുമുഖ എഴുത്തുക്കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.