ബ്രേസിയർ ഇട്ടിട്ടില്ലേ ??…. ഒരാളുടെ ശരീരം ഏത് പരിധിവരെ സമീപിക്കാം എന്ന് സ്ത്രീകൾ മനസിലാക്കേണ്ടതുണ്ട്….

ബ്രേസിയർ ഇട്ടിട്ടില്ലേ ??…. ഒരാളുടെ ശരീരം ഏത് പരിധിവരെ സമീപിക്കാം എന്ന് സ്ത്രീകൾ മനസിലാക്കേണ്ടതുണ്ട്….

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്ന ഒരു വീഡിയോയും കുറിപ്പും ഉണ്ട്. ബസ് കാത്തിരുന്ന ഒരു പെൺകുട്ടിയോട് വഴിയിൽ ലോട്ടറി വിൽക്കുന്ന ഒരു സ്ത്രീ നടത്തിയ സംഭാഷണ മാണ് വീഡിയോയിൽ കാണാൻ സാധി ക്കുന്നത്.സ്ത്രീകൾ ബ്രാ ഇട്ടില്ലെങ്കിൽ ആണുങ്ങൾ പിന്നാലെ കൂടും. മറ്റുള്ള സ്ത്രീകളുടെ കൂടി പേര് കളയാൻ ആണ് ബ്രാ ഇടാത്ത സ്ത്രീകൾ ശ്രമിക്കുന്നത് എന്നുമാണ് ലോട്ടറി വിൽക്കുന്ന സ്ത്രീ പറയുന്നത്. പരിസരത്തു പോലീസ് ഉദ്യോഗസ്ഥർ അടക്കം ഉണ്ടായിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നതും ശ്രദ്ദേയമാണ്.

സംഭവത്തിനെ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോയുടെ കുറിപ്പ് ഇങ്ങനെ :

“NH 66 പെരിയ മാവുങ്കൽ റോഡ് സൈഡിൽ ഇന്ന് വൈകിട്ട് 6:00 മണിക്ക് യൂണിവേഴ്സിറ്റിലേക്ക് ബസ് കാത്തുനിൽക്കുന്ന എന്റെ സുഹൃത്തിനോട് അവിടെ ലോട്ടറി വിൽക്കുന്ന ഒരു ചേച്ചി വന്നു ചോദിച്ചു ‘മോള് brassiere ഇട്ടിട്ടില്ലേ?’ കാര്യം മനസ്സിലാക്കാൻ ഞങ്ങൾക്ക് ഇത്തിരി നേരം എടുത്തു. വീണ്ടും ചേച്ചി ചോദ്യം ആവർത്തിച്ചപ്പോൾ ഞങ്ങൾ ബ്രാ ഇടാറില്ല എന്നും മറ്റുള്ളോർ ഇടാറുണ്ടോന്ന് നോക്കാറുമില്ല എന്നും satirically മറുപടി പറഞ്ഞു. എന്ത്‌ കൊണ്ടാണ് ചേച്ചി അങ്ങനെ ചോദിക്കുന്നത് ചോദിച്ചു. ബ്രാ ഇടാതെ നടക്കുന്ന സ്ത്രീകളെ ഈ നാട്ടിൽ മോശം സ്ത്രീകളായിട്ടാണ് കാണുന്നതെന്നും നീയൊക്കെ എല്ലാം കൊണ്ടുപോയി ആണുങ്ങൾക്ക് കൊടുക്കടി എന്നിട്ട് എല്ലാം കഴിഞ്ഞു അബോർഷൻ ചെയ്താൽ മതിയെന്ന് ഒരു ഉപദേശവും തന്നു.

ബസ് കാത്ത് നിൽക്കുന്ന ഒരുപാട് കുട്ടികളും വീട്ടമ്മമാരും അടക്കം 20-25 പേരോളം ആ സ്ഥലത്ത് ഉണ്ടായിരുന്നു. തൊട്ടപ്പുറത്ത് വാഹനം നിയന്ത്രിക്കുന്ന 2 പോലീസ് ഉദ്ദ്യോഗസ്ഥരും വളരെ നിർവികരരായി ആ _സ്ത്രീ _ ഞങ്ങളെ വിളിച്ച അസഭ്യങ്ങളൊക്കെയും കേട്ട് ആസ്വദിച്ചു നിൽക്കുന്നുണ്ടായിരുന്നു. ബസ് വരുന്ന വരെയും ചേച്ചി ഞങ്ങൾക്ക് ആർഷ ഭാരത ആഭാസത്തെ കുറിച് ക്ലാസ്സ്‌ എടുത്തു തന്നു. ഏകദേശം 19 വർഷത്തോളമായി സ്കൂളിലും കോളേജിലും മോറൽ സ്റ്റഡീസ് പഠിക്കുന്നു. ഇതുവരെ ഇത്ര വിസ്തരിച്ചു ബ്രാ യുടെ പ്രാധാന്യത്തെ കുറിച് ആരും തന്നെ ക്ലാസ്സ്‌ എടുത്ത് തന്നിട്ടില്ല. ചേച്ചിയുടെ ക്ലാസ്സിൽ നിന്നും എന്റെ ബ്രാ യേക്കാൾ ചേച്ചിയുടെ ടെമ്പർ തെറ്റിച്ചത് ഞങ്ങൾ ഇട്ടിരുന്ന ജീൻസും t-ഷർട്ടും ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി.

കാലം എത്ര മുന്നോട്ടു പോയാലും പബ്ലിക്കിൽ ഇങ്ങനത്തെ മോറൽ അമ്മായിമാർ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വളരെ ലാഘവത്തിൽ കയറി വന്നു സമൂഹത്തിന്റെ മുന്നിൽ അവരുടെ ചിന്തകളിലെ സ്ത്രീ സങ്കൽപ്പങ്ങളെ അടിച്ചേൽപ്പിക്കുന്ന, മറ്റൊരാളുടെ അഭിമാനത്തെ വളരെ നിസ്സാരമായി കരിവാരിത്തേക്കുന്ന ഈ ഒരു പ്രവണത മുഴുവനായും മാറും എന്നൊരു അത്യാഗ്രഹം ഒന്നും എനിക്കില്ല. ഇത്രയും വർഷങ്ങൾ പഠിച്ചിട്ടും ജീവിച്ചിട്ടും ഒരക്ഷരം പോലും മിണ്ടാതെ അവർ വിളിച്ചത്രയും ഞാൻ എന്നെ തന്നെ വിളിച്ച് അവർ ചെയ്തത് മനസ്സില്ലാ മനസ്സോടെ അംഗീകരിച്ച് എന്നെ തന്നെ സൈലന്റ് ആക്കി വെച്ച് ഇരിക്കാൻ എനിക്ക് തോന്നുന്നില്ല. കാരണം എൻറെ വസ്ത്രം, എന്റെ ശരീരം, എന്റെ ജീവിതം ഇതൊക്കെയും എന്റെ മാത്രം വ്യക്തി പരമായ കാര്യങ്ങൾ ആണ്. ഞാൻ അനുവാദം തരാത്തിടത്തോളം എന്റെ വ്യക്തിത്വ ത്തിലേക്ക് ഇടിച്ച് കയറി എന്നെ കുറിച്ച് വിലയിടേണ്ട കാര്യം മറ്റൊരാൾക്കും ഇല്ല.”

ഒരാളുടെ ശരീരം ഏത് പരിധിവരെ സമീപിക്കാം എന്ന് സ്ത്രീകൾ മനസിലാക്കേണ്ടതുണ്ട്.ഏതൊരു രണ്ട് വ്യക്തികൾക്കിടയിലുംപോലും പേർസണൽ സ്പേസ് എന്നത് ബഹുമാനിക്കപ്പെടണം എന്നത് നമ്മൾ അറിയേണ്ടതില്ലേ?മാനസികമായ സ്പേസ് മാത്രമല്ല,ശാരീരികമായ സ്പേസും ആവശ്യമായിവരും. ആ സ്പേസിനെ ബഹുമാനിക്കാൻ എല്ലാവരും പഠിക്കണം.

വീഡിയോ കാണാം

ബ്രാ ഇടേണ്ടവർ ഇടട്ടെ. അല്ലാത്തവർ ഇടാതിരിക്കട്ടെ. ഇട്ടിട്ട് വെറുതെയിരിക്കുമ്പോൾ നന്നായി ശ്വാസം വലിക്കാൻ തോന്നുന്നവർ ഉണ്ടെങ്കിൽ അതഴിച്ചുവെച്ചിരിക്കട്ടെ. ഇതിലൊക്കെ രണ്ടാമതൊരാൾ എന്തിന് പോയി തലയിടണം ? ആരാന്റെ നെഞ്ചത്തേക്ക് ഒരു പരിധി കഴിഞ്ഞുള്ള എത്തിനോട്ടവും ഒളിച്ചുനോട്ടവും എല്ലാം വൃത്തികേടാണ്.ഒരാൾക്ക് അയാൾ വിചാരിക്കുന്ന രീതിയിൽ ഇരിക്കാൻ നടക്കാൻ ശ്വസിക്കാൻ അങ്ങനെ ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാം ചെയ്യാനുള്ള അവസരം സമൂഹത്തിൽ ഉള്ളതിനാണ് മാന്യത എന്ന് പറയുന്നത്. ആ രീതിയിൽ സ്വയം പരിശീലിക്കാൻ സമൂഹം പഠിക്കേണ്ടിയിരിക്കുന്നു