മലയാളി പ്രേക്ഷകർ അന്യഭാഷ ചിത്രങ്ങളും ഏറെ ആസ്വദിക്കുന്നവരാണ്.അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അജിത്ത്.
ബേബി ശാലിനിയുടെ ഭർത്താവ് എന്ന നിലയിലും ഇദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനാണ്. എന്നാൽ താൻ സിനിമയിൽ മാത്രമല്ല ഷൂട്ടിംഗിലും താരമാണെന്ന് തെളിയിക്കുകയാണ് അജിത്ത്.മുന്‍പ് നടന്ന തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ താരം തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ത്രിച്ചിയില്‍ നടന്ന 47-ാമത് തമിഴ്‌നാട് റൈഫില്‍ ഷൂട്ടിംഗിലും താരം മെഡല്‍ സ്വന്തമാക്കി. നാല് സ്വര്‍ണവും രണ്ട് വെങ്കലവുമാണ് താരം സ്വന്തമാക്കിയത്. പത്ത് മീറ്റര്‍ 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റോള്‍ വിഭാഗത്തിലാണ് താരം പങ്കെടുത്തത്.ആയിരക്കണക്കിന് ആരാധകർ ആയിരുന്നു ഇദ്ദേഹത്തെ കാണുവാൻ വേണ്ടി തടിച്ചു കൂടിയത്.
കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ മെഡലുകളാണ് താരം സ്വന്തമാക്കിയത്. 2019ല്‍ കോയമ്പത്തൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അജിത് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 850 മത്സരാര്‍ത്ഥികള്‍ പങ്കെടുക്ക ചാമ്പ്യന്‍ഷിപ്പിലാണ് താരം രണ്ടാം സ്ഥാനത്ത് എത്തിയത്. സ്‌കൂളില്‍ എന്‍സിസിയില്‍ പങ്കെടുക്കുന്ന കാലം മുതല്‍ ഷൂട്ടിംഗിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന് അജിത്ത് പറയുന്നു . ഷൂട്ടിംഗിന് പുറമേ ഫോട്ടോഗ്രഫി, റേസിംഗ് തുടങ്ങിയവയിലും അദ്ദേഹം സ്വന്തം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
2001-ൽ പുറത്തിറങ്ങിയ ‘ധീന’ എന്ന സിനിമയ്ക്ക് ശേഷം ആരാധകരും,മാധ്യമങ്ങളിലും, പൊതുചടങ്ങുകളിലും തലവൻ എന്നർഥം വരുന്ന ‘തല’ എന്ന വിളിപ്പേരിലാണ് അജിത്ത് അറിയപ്പെട്ടിരുന്നത് .എന്നാൽ , അജിത് കുമാർ, അജിത് അല്ലെങ്കിൽ എകെ, എന്ന് വിളിക്കപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് താരം പറയുന്നത്.വാലിമൈ ആണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്നതടക്കം രണ്ട് ചിത്രങ്ങള്‍ അജിതിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോൾ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയിൽ അഭിനയിക്കുകയാണ് താരം. മഞ്ജുവാര്യർ ആണ് ഈ സിനിമയിൽ നായികയായി എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്