മോഹന്‍ലാലും മഞ്ജുവാര്യരും ഓണത്തിന് ഒന്നിക്കുന്നു..ഒരു കിടിലൻ പരസ്യം പ്രതീക്ഷിക്കാം

മോഹന്‍ലാലും മഞ്ജുവാര്യരും ഓണത്തിന് ഒന്നിക്കുന്നു..ഒരു കിടിലൻ പരസ്യം പ്രതീക്ഷിക്കാം

മലയാള സിനിമ മേഖലയിലെ ബിഗ് എംസ് എന്ന് അറിയപ്പെടുന്ന മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തി മലയത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിക്കുന്ന മഞ്ജുവാര്യരും ഇതാദ്യമായി ഒന്നിക്കുന്നു. സ്വാഭാവികമായി ഇത് കാണുന്ന പ്രേക്ഷകർ ചിന്തിക്കുന്നുണ്ടാകും ആറാം തമ്പുരാൻ, ഒടിയൻ, വില്ലൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചല്ലേ അഭിനയിച്ചിരിക്കുന്നത് എന്ന്. എന്നാൽ സംഭവം അതല്ല, ഇവർ ആദ്യമായി ഒരുമിച്ചു അഭിനയിക്കുന്ന ഒരു പരസ്യ ചിത്രമാണ് ഇപ്പോൾ ആളുകൾക്കിടയിൽ ചർച്ച വിഷയമായിരിക്കുന്നത്.

ഒരു സാധാരണക്കാരന്റെ വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ ഇലക്ട്രോണിക്ക് സാധനങ്ങളും മൈജി ഷോറൂമിൽ നിന്ന് ലഭിക്കും. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഡെസ്‌ക്ടോപ്പുകൾ തുടങ്ങിയ എല്ലാ ഗാഡ്ജറ്റ്‌സുകളുടെയും അതിവിപുലമായ ഒരു പുതിയ കളക്‌ഷൻ ആണ് ഓണം പ്രമാണിച്ചു മൈജി ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ മൈജിയുടെ മാത്രം പ്രത്യേകതയായ എലെക്ട്രോണിക് ഉപകരണങ്ങളുടെ എക്സ്സ്റ്റെൻഡഡ്‌ വാറന്റിയും പ്രൊട്ടക്ഷൻ പ്ലാനും എല്ലാം ഈ ഓണം ഓഫറിലും ലഭ്യമാണ്.

കേരള കരയിലെ ഇപ്പോൾ മുന്നിട്ടു നിൽക്കുന്ന ഡിജിറ്റൽ ഗാഡ്ജറ്റ്സ് ശൃംഖലയായ മൈ ജിയുടെ പരസ്യത്തിനു വേണ്ടിയാണ് ഇപ്പോൾ ഈ രണ്ടു സൂപ്പർ താരങ്ങളും ഈ ഓണകാലത്തു ഒന്നിക്കുന്നത്. ഈ പരസ്യ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്ണമിയും തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മലയാള സിനിമയിലെ നന്മമരം എന്ന വിശേഷണം ഉള്ള സംവിധായകൻ ജിസ് ജോയ് ആണ് ഈ പരസ്യം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.

ഇതിപ്പോൾ ആദ്യമായിട്ടായിരിക്കും ഒരു ബ്രാൻഡിന് രണ്ടു സൂപ്പർ സ്റ്റാറുകൾ അംബാസിഡർ ആയി വരുന്നത്. ഇതിനു മുൻപ് നിരവധി മോഹൻലാൽ ചിത്രങ്ങളിലെ ഒരു സ്ഥിരസാന്നിധ്യം കൂടിയായിരുന്നു മൈജി. ട്വൽത്ത് മാൻ, ദൃശ്യം ടു തുടങ്ങിയ ചിത്രങ്ങളിൽ നമുക്ക് മൈജി യെ കാണാൻ സാധിക്കും.