കൊറോണയെ തോൽപ്പിക്കാൻ ദളപതി വിജയുടെ വക 1.30 കോടി ; നന്ദി പറഞ്ഞ് ആരാധകർ

കൊറോണയെ തോൽപ്പിക്കാൻ ദളപതി വിജയുടെ വക 1.30 കോടി ; നന്ദി പറഞ്ഞ് ആരാധകർ

ഈ ദുരിതകാലത്തും ഒപ്പം നിന്നതിന് ഒരായിരം നന്ദി വിജയ് അണ്ണാ.

ഈ ദുരിതകാലത്ത് പ്രതിരോധ പോരാട്ടത്തിന് ശക്തി പകർന്ന് നടൻ വിജയ് ഒരു കോടി മുപ്പത് ലക്ഷം രൂപ സംഭാവന നൽകി. നമ്മുടെ കേരളത്തിന് 10 ലക്ഷം രൂപയാണ് വിജയ് നൽകിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം, കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് നൽകിയിരിക്കുന്നത്.
ഇതിന് പുറമെ ഫാൻ ക്ലബ്ബുകൾ വഴി സഹായം ആവശ്യമുള്ളവർക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നൽകിയിട്ടുണ്ട്.

ഫാൻസ്‌ സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു. “ഞങ്ങളുടെ അണ്ണൻ ജീവിതത്തിലും രക്ഷകനാണെടാ”. ഈ മഹാമാരിയുടെ സമയത്ത് ഒപ്പം നിന്ന വിജയ് സാറിന് നന്ദി.