എനിക്കും രണ്ട് പെൺമക്കൾ; ഷുഭിതനായി സുരേഷ് ഗോപി

എനിക്കും രണ്ട് പെൺമക്കൾ; ഷുഭിതനായി സുരേഷ് ഗോപി

സ്ത്രീധനം, ഇന്ന് ഓരോ മാതാപിതാക്കളും നേരിടുന്ന പ്രശ്നം. സ്ത്രീധനത്തിനെതിരെ ശബ്ദമുയർത്തിയിരിക്കുന്നു സുരേഷ് ഗോപി.

നിങ്ങൾക്കുമാകാം കോടീശ്വരൻ പരുപാടിയിൽ പങ്കെടുത്ത കൃഷ്ണ വിജയൻ എന്ന മത്സരാർത്ഥിയുടെ ജീവിത കഥ പറഞ്ഞു. സുരേഷ് ഗോപി കഥ കേട്ട ഉടനെ ആത്മരോഷം കൊല്ലുകയായിരുന്നു.

സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങൾ നേരിടേണ്ടി വന്നതോടെ ഭർതൃ ഗ്രഹത്തിൽ നിന്നും കൃഷ്ണ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.

കൃഷ്ണക്കുണ്ടായ അനുഭവ പേജുവെക്കുന്നതിനിടയിലാണ് സുരേഷ് ഗോപി ഷുഭിതനായത്. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ ഉപദ്രവിക്കുന്ന ആണുങ്ങളോടായിരുന്നു സുരേഷ് ഗോപി ദേഷ്യം പ്രകടിപ്പിച്ചത്.

ലോകത്ത് പെണ്മക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓർത്താണ് എന്റെ ഹൃദയം സങ്കടപെടുന്നത്. ചില തീരുമാനങ്ങൾ ആണുങ്ങൾ തന്നെ എടുക്കണം. സ്ത്രീധനം എന്ന പേരിൽ ഒരു പണവും വേണ്ട. അങ്ങനെ ഒരു ദൃഡ പ്രതിജ്ഞ 4 ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ.

ഓരോരുത്തരും സ്വയം യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടികളുടെ അച്ഛനമ്മമാർ യോഗ്യത നിശ്ചയിക്കാൻ ബാധ്യസ്ഥരാകുന്നത്.

തിരിച്ചു പെണ്ണുങ്ങൾ ആണുങ്ങളെ ആവശ്യമില്ലെന്നു പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായ തീരുമാനം എടുത്താൽ ഈ ആണുങ്ങൾ എന്ത് ചെയ്യും,  സുരേഷ് ഗോപി പറഞ്ഞു.

ആത്മരോഷം തന്നെ ആണ്, എനിക്ക് രണ്ട് പെൺകുട്ടികളുണ്ട്. അവർക്ക് വരാനിരിക്കുന്ന ചെക്കന്മാർ കൂടി ഈ അച്ഛനെ കണ്ടോളു,  മനസിലാക്കിക്കോളൂ..