നിന്റെ വീട്ടിലെ അമ്മയ്ക്കും പെങ്ങള്‍ക്കും ഉള്ളതൊക്കെ തന്നാണ് എന്നേയും ഈശ്വരന്‍ സൃഷ്ടിച്ചത്; അശ്ലീലം പറഞ്ഞവന് ചുട്ട മറുപടി നൽകി നടി അനുശ്രീ

നിന്റെ വീട്ടിലെ അമ്മയ്ക്കും പെങ്ങള്‍ക്കും ഉള്ളതൊക്കെ തന്നാണ് എന്നേയും ഈശ്വരന്‍ സൃഷ്ടിച്ചത്; അശ്ലീലം പറഞ്ഞവന് ചുട്ട മറുപടി നൽകി നടി അനുശ്രീ

മലയാള ചലച്ചിത്ര താരം അനുശ്രീയുടെ ഒരു ഫെയ്‌സ്ബുക്ക് ലൈവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. തന്റെ സഹോദരനുമൊന്നിച്ചുള്ള ഒരു ഫോട്ടോ, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷം പോസ്റ്റിനു ചുവടെ കുറച്ച് പേര്‍ മര്യാദയ്ക്കും, സഭ്യതയ്ക്കും നിരക്കാത്ത കമന്റുകള്‍ ഇട്ടതുമാണ് അനുശ്രീ ലൈവിൽ സംസാരിച്ച വിഷയം. നല്ല അന്തസ്സുള്ള ഭാഷയില്‍ തന്റേടത്തോടെ, ചിരിച്ച മുഖത്തോടെ മുഖമടച്ചുള്ള അടിപോലെയുള്ള മറുപടിയാണ് അനുശ്രീ തന്നോട് അസഭ്യം പറഞ്ഞവർക്ക് കൊടുത്തത്. മോശമായ കമന്റുകൾ ഇട്ട ഓരോരുത്തരുടേയും പേര് കമന്റിൽ വായിച്ച് ഓരോന്നിനും നല്ല എമണ്ടന്‍ മറുപടികളാണ് അനുശ്രീ നൽകിയത്.

അതിലൊന്ന്
”നിങ്ങളുടെ വീട്ടിലെ അമ്മയ്ക്കും പെങ്ങള്‍ക്കും ഉള്ളതൊക്കെ തന്നിട്ടാണ് എന്നേയും ഈശ്വരന്‍ സൃഷ്ടിച്ചത്. അതുകൊണ്ട് എന്നോട് ചോദിച്ച ചോദ്യം അവരോട് ചോദിച്ചാല്‍ അവര് പറഞ്ഞുതരും ” എന്നായിരുന്നു. അതും കമന്റിട്ടവന്റെ പേര് പറഞ്ഞുതന്നെ. അഭിമാനം തോന്നി. ആ തന്റേടവും ആത്മവിശ്വാസവും കണ്ടപ്പോള്‍. അതിലേറെ സന്തോഷവും.

പെണ്‍കുട്ടികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നുകില്‍ അവഗണിക്കുക, അല്ലെങ്കില്‍ ഒഴിഞ്ഞുമാറുക, സങ്കടപ്പെടുക, പേടിക്കുക ഒക്കെയാണല്ലോ പതിവ്.

അതിനുപകരം, തന്നോട് പരസ്യമായി ചെയ്ത നെറികേടിന് പരസ്യമായി അവരുടെ പേര് പറഞ്ഞ് ചുട്ട മറുപടി കൊടുക്കുക എന്നത് അധികം കണ്ടുവരാറില്ല. ഇരയാകുന്നത് സെലിബ്രിറ്റി ആണെങ്കിൽ പ്രത്യേകിച്ച്.

ഈ തന്റേടം കൃത്യസമതത്ത് ”നോ” എന്ന് പറയാനുള്ള, പ്രതികരിക്കാനുള്ള ആര്‍ജ്ജവം…

അഭിനന്ദനങ്ങള്‍ അനുശ്രീ … തുടരുമാറാവട്ടേ… ഈ ആര്‍ജ്ജവവും തന്റേടവും വിപദിധൈര്യവും.

https://www.facebook.com/actressanusree/videos/2280541318919422/