തമിഴ് സൂപ്പർ കോമഡി താരം യോഗി ബാബു വിവാഹിതനായി

തമിഴ് സൂപ്പർ കോമഡി താരം യോഗി ബാബു വിവാഹിതനായി

Tamil Super Comedy Star Yogi Babu got Married

തമിഴ് കോമഡി താരം യോഗി ബാബു വിവാഹിതനായി.  മഞ്ജു ഭാര്‍ഗവിയാണ് വധു. തമിഴ്‌ നാട്ടിൽ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഹാസ്യ വേഷങ്ങൾ മാത്രമല്ലാതെ നായക വേഷങ്ങളും യോഗി ബാബു അഭിനയിച്ചിട്ടുണ്ട്.

ധനുഷ് നായകനായ കർണൻ എന്ന ചിത്രത്തിലാണ് യോഗി ബാബു അവസാനമായി അഭിനയിച്ചത്. കോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹാസ്യ നടൻ കൂടെയാണ് താരം. മാൻ കരാട്ടെ , റെമോ , കൊലമാവ് കോകില എന്നിവയാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങൾ.
മാർച്ചിൽ ചെന്നെയിൽ വച്ച് സിനിമ സുഹൃത്തുക്കൾക്കായി സൽക്കാരം ഒരുക്കിയിട്ടുണ്ട്.

ആശംസകൾ നേർന്നു ഹരീഷ് കണാരൻ കുറിച്ച പോസ്റ്റ്‌ ഇതാ

 

View this post on Instagram

 

A post shared by Hareesh Kanaran (@actor.hareesh) on