ഞങ്ങൾ കളിക്കൂട്ടുക്കാരല്ല..!! മനസ്സ് തുറന്ന് ദുൽഖറും കല്യാണിയും [VIDEO]

ഞങ്ങൾ കളിക്കൂട്ടുക്കാരല്ല..!! മനസ്സ് തുറന്ന് ദുൽഖറും കല്യാണിയും [VIDEO]

മലയാളി പ്രേക്ഷകർ ഒന്നാകെ വിശ്വസിച്ചിരുന്നത് പ്രിയദർശന്റെ മകൾ കല്യാണിയും ദുൽക്കറും ചെറുപ്പം മുതലെ കളിക്കൂട്ടുകാർ ആണെന്നാണ്. എന്നാൽ അതെല്ലാം തെറ്റാണെന്നാണ് താരങ്ങൾ പറയുന്നത്. വരനെ ആവശ്യമുണ്ട് ചിത്രത്തിന്റെ പൂജക്കാണ് രണ്ടാളും കാണുന്നത് എന്നാണ് താരങ്ങൾ പറഞ്ഞത്.ഹിറ്റ് 96.7 എഫ് എമ്മിൽ വച്ച് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, സംവിധായകൻ അനൂപ് സത്യൻ എന്നിവർ എത്തിയിരുന്നു.

വേഫെറർ ഫിലിംസിന്‍റെ ബാനറിൽ ദുൽക്കർ സൽമാൻ നിർമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടെ ചിത്രത്തിനുണ്ട്. സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത്.

ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കല്യാണി പ്രിയദർശൻ മലയാളത്തിൽ നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.