ലോലൻസ് മലയാളം കോമഡി ഫുൾ മൂവി – Lolans Malayalam Comedy Movie

ലോലൻസ് മലയാളം കോമഡി ഫുൾ മൂവി – Lolans Malayalam Comedy Movie

നിഷാൻ നായകനായി എത്തിയ മലയാളം സിനിമയാണ് ലോലൻസ്. സലീം ബാവ സംവിധാനം ചെയ്ത് കെ പി സുനീർ നിർമ്മിച്ച ചിത്രമാണിത്. ഒട്ടേറെ കോമഡി താരങ്ങളെയും മറ്റു അഭിനേതാക്കളെയും അണിനിരക്കുന്ന ചിത്രമാണിത്. ഒരു പ്രണയ കഥയുടെ ചുക്കാൻ പിടിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു നാട്ടിലെ നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്ന.

Read More : ജാഡക്കാരി അനശ്വര, അഹങ്കാരി; അവരുടെ വാക്കുകൾ – താരം ചെയ്ത് ഇങ്ങനെ

റാപ്പിഡ് ആക്ഷൻ ഫോഴ്സ്, മോഹിതം, പ്രമുഖൻ, വലിയങ്ങാടി, ഗുണ്ട എന്നീ ചിത്രങ്ങൾക്കു ശേഷം സലിംബാവ സംവിധാനം ചെയ്ത ചിത്രമാണ് ലോലൻസ്.

അരീക്കോട് ഗ്രാമത്തിലെ നാലു ചെറുപ്പക്കാരുടെ പ്രണയത്തിന്റെയും നർമ്മത്തിന്റെയും കഥ പറയുന്ന ഈ ചിത്രം  ജനുവരി 19 നാണ് തിയേറ്ററുകളിൽ എത്തിയത്. മലയാളം റൊമാന്റിക് കോമഡി ജോണറിൽപെടുന്ന ഈ ചിത്രത്തിൽ നിഷാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിയേറ്ററുകളിൽ വലിയ വിജയം നേടാതെ പോയെങ്കിലും ഓൺലൈനിൽ മികച്ച അഭിപ്രായം നേടാൻ ലോലൻസിനു സാധിച്ചു. നിഷ്കളങ്കൻ എന്ന പദത്തിന്റെ മറ്റൊരു പര്യായമാണ് ലോലൻ. ചിത്രത്തിന്റെ ഇതിവൃത്തം ചർച്ച ചെയ്യുന്നതും ഇത്തരം കുറച്ച് ലോലൻമാരുടെ കഥയാണ്. ഹാസ്യത്തിന് പ്രാധാന്യം ഏറെയുള്ള ചിത്രം ഓൺലൈനിൽ ഏറെ കാഴ്ചക്കാരെ സ്വന്തമാക്കി.

Read More : മലയാളത്തിലെ സൂപ്പർ താരങ്ങളേക്കാൾ പ്രതിഫലം വാങ്ങുന്ന ശശിയുടെ കഥ

കരുപറമ്പൻ ഫിലിംസിന്റെ ബാനറിൽ കെ.പി. സുനീർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയെഴുത്തിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. തിരക്കഥ, സംഭാഷണം സന്തോഷ് റാം. ഷാജി ജേക്കബ് ഛായാഗ്രഹണവും,

അൻവർ അമൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.  ഗാനരചന സന്തോഷ് കോടനാട്.

നിഷാൻ, മറിമായം ശ്രീകുമാർ, കെ.പി. സുനീർ, ഗിരീഷ്, കോട്ടയം നസീർ, ബാലാജി, ചേർത്തല ജയൻ, ചെങ്കിസ് ഖാൻ, സുനിൽ സുഖദ, സാജു കൊടിയൻ, സെഞ്ച്വറി ജയരാജ്, കരോളിൻ, നിഹാരിക മോഹൻ, നീനാ കുറുപ്പ്, അംബിക മോഹൻ, ഉഷ എന്നിവരാണ് പ്രധാന താരങ്ങൾ.

Read More : ഗായിക സിത്താര ഒരുക്കിയ കൊറോണ പാട്ട് | വിശ്വമാകെ വിത്തെറിഞ്ഞു [VIDEO]

മുഴുവൻ സിനിമ കാണാം :

Disclaimer : We don’t own any copyright for this video. This video is found in public portal. For any copyright related issue kindly contact the related website.