ദളപതി വിജയ് രാജമൗലിയുടെ ആർ.ആർ.ആർ ബ്രഹ്മാണ്ഡ ചിത്രത്തിൽ എത്തുന്നു?

ദളപതി വിജയ് രാജമൗലിയുടെ ആർ.ആർ.ആർ ബ്രഹ്മാണ്ഡ ചിത്രത്തിൽ എത്തുന്നു?

ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ വിസ്മയം ബാഹുബലി ഒരുക്കിയ രാജമൗലി രൗദ്രം രണം രുധിരം – ആർ.ആർ.ആർ ഒരുക്കുന്നു. ഡി.വി.വി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദനയ്യയാണ് ഈ ചിത്രം നിർമിക്കുന്നത്.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണിത്. ഈയിടെ ഇറങ്ങിയ മോഷൻ പോസ്റ്റർ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണിത്. വിജയ് ആരാധകർക്ക് ആഘോഷിക്കാവുന്ന അവസരമാണിത്. ദളപതി വിജയ് ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ.

രാംചരൺ, ജൂനിയർ എൻ.ടി.ർ എന്നിവരെ കേന്ദ്ര കഥാപാത്രമായി 300 കോടി ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രമാണിത്. മോട്ടോർ സൈക്കിൾ ഡയറീസ് എന്ന വിദേശ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് ഈ ചിത്രം നിർമിക്കുന്നത്.

ബോളിവുഡ് സൂപ്പർ താരങ്ങളായ അജയ് ദേവ്ഗൺ, അലിഭട്ട്, സൗത്തിന്ത്യൻ താരം സമുദ്രക്കനി എന്നിവരും മറ്റ് തെലുങ്കു നടന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

രാജമൗലിയുടെ അച്ഛൻ വിജയേന്ദ്രൻ പ്രസാദാണ് ഈ സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. നിരവധി ഭാഷകളിൽ തിയേറ്ററിൽ എത്തുന്ന ചിത്രം ബാഹുബലി പോലെ മറ്റൊരു ഹിറ്റ്‌ ആയിരിക്കുമെന്ന് സിനിമ ലോകം പ്രതീക്ഷിക്കുന്നു.