അനന്യകുട്ടിയും അദിതിയും ലോകം മുഴുവൻ സുഖം പകരാൻ ഗാനവുമായി [VIDEO]

അനന്യകുട്ടിയും അദിതിയും ലോകം മുഴുവൻ സുഖം പകരാൻ ഗാനവുമായി [VIDEO]

ഫ്ലവേർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പാട്ടിന്റെ റിയാലിറ്റി ഷോയായ ടോപ്പ് സിംഗറിലൂടെ ശ്രെദ്ധേയരായ പാട്ടുകാരാണ് അനന്യയും അദിതിയും.

തന്റെ ക്യൂട്ട്നെസ്സും പാട്ടിന്റെ ആലാപന ഭാഗിയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് അനന്യ.അനന്യയുടെ ചേച്ചിയായ അദിതിയും തന്റെ അതുല്യ ഗാനമികവിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

ഇപ്പോൾ ഇതാ ഈ ലോക്ക്ഡൗൺ കാലത്ത് ലോകം മുഴുവൻ സുഖം പകരാൻ എന്ന ഹിറ്റ്‌ ഗാനം ഒരു പ്രാർത്ഥനയായി സമർപ്പിക്കുകയാണ് ഇരുവരും. ഈ ഗാനവും ആളുകൾ സ്വീകരിക്കുമെന്നുറപ്പാണ്.

ജഡ്ജസിന്റെ കയ്യടി നേടി ഉയർന്ന മാർക്കുകൾ നേടുന്ന ഇരുവരും മികച്ച ഗായകരാണ്. അനന്യ ഈയിടെ അനുഗ്രഹീതൻ ആൻറെണി എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചിരുന്നു. അത് കുറെ പ്രേക്ഷകരെ നേടി സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റാണ്‌.

ഗാനം : ലോകം മുഴുവൻ സുഖംപകരാനായി.
വർഷം : 1972
ഗാനരചന : പി.ഭാസ്കരൻ
ഗായിക : സ്. ജാനകി

ലോകം മുഖുവൻ സുഖം പകരാനായി വരികൾ :

ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ മിഴി തുറക്കൂ..

ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ മിഴി തുറക്കൂ കദനനിവാരണ കനിവിന്നുറവേ കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ..

ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ മിഴി തുറക്കൂ

പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍ ഹൃദയക്ഷതിയാല്‍ രക്തം ചിന്തി മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍

താങ്ങായ്‌ തണലായ്‌ ദിവ്യൗഷധിയായ്‌ താതാ നാഥാ.. കരം പിടിക്കൂ..

ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ മിഴി തുറക്കൂ

പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍ വന്യജീവിയില്‍ വനചരനില്‍ ജീവബിന്ദുവിന്നമൃതം തൂകിയ ലോകപാലകാ ജഗദീശാ..

ആനന്ദത്തിന്‍ അരുണകിരണമായ്‌ അന്ധകാരമിതിലവതരിക്കൂ

ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ മിഴി തുറക്കൂ കദനനിവാരണ കനിവിന്നുറവേ കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ..

ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ… മിഴി തുറക്കൂ

VIDEO :