മണിയൻപിള്ള രാജു റേഷൻ കടയിൽ എത്തിയപ്പോൾ സംഭവിച്ചതിങ്ങനെ!!

മണിയൻപിള്ള രാജു റേഷൻ കടയിൽ എത്തിയപ്പോൾ സംഭവിച്ചതിങ്ങനെ!!

ഈ കൊറോണ ലോക്ക്ഡൗൺ കാലത്ത് നമുക്ക് വേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകുന്നുണ്ട്. രാജ്യത്ത് ആരും പട്ടണി കിടക്കാൻ അവസ്ഥ വരാതിരിക്കാൻ സൗജന്യ റേഷനും പ്രഖാപിച്ചു. എന്നാൽ റേഷൻ കടയിൽ അരി വാങ്ങാൻ ചെന്ന മണിയൻ പിള്ള രാജൂന് ലഭിച്ച പ്രതികരണം ഇങ്ങനെ ആയിരിന്നു.

റേഷൻ അരി വാങ്ങാൻ തന്റെ മകനെ കൂട്ടി റേഷൻ കടയിൽ എത്തിയപ്പോൾ കേട്ട ചോദ്യമിതാണ്
”സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാൻ”…
എനിക്കൊരു നാണക്കേടുമില്ല, ഇതൊക്കെ നാണക്കേടാണെങ്കിൽ ഈ നാണക്കേടിലൂടെയൊക്കെയാണ് ഞാൻ ഇന്ന് ഇവിടം വരെ എത്തിയത്. എന്റെ അച്ഛനും അമ്മയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. റേഷനരിയായിരുന്നു ഞങ്ങളുടെ പ്രധാന ആശ്രയം. കുട്ടിക്കാലത്ത് കഴിക്കുന്ന പാത്രത്തിൽ നിന്നൊരു വറ്റ് താഴെ വീണാൽ അച്ഛൻ വഴക്ക് പറയുമായിരുന്നു. ആ പോയ വറ്റ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും അച്ഛൻ.

വീട്ടിലെ പ്രധാന ഭക്ഷണം ആ നാറ്റമുള്ള ചോറായിരുന്നു. വിശപ്പിന്റെ വിളിയുടെ മുന്നിൽ ആ നാറ്റം ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഇപ്പൊ റേഷനരിയോട് പുച്ഛം തോന്നുന്നവർക്ക് വിശപ്പിന്റെ വിലയറിയില്ല.

പണ്ടുകാലത്തെ പോലെ മോശം റേഷനരിയല്ല ഇപ്പോൾ കിട്ടുന്നത് ഇപ്പോൾ കിട്ടുന്നത് നല്ല അരിയാണ്. ഒരു പൈസ പോലും കൊടുക്കാതെ 5 കിലോ ചമ്പാവരിയും 10കിലോ പുഴക്കലരിയും വാങ്ങി. വീട്ടിൽ വന്നു ചോറ് വെച്ചപ്പോൾ നല്ല സ്വാദ്. വീട്ടിൽ സാധാരണ ഉണ്ടാക്കുന്ന അരിയിനേക്കാൾ സ്വാദ്.
മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് മണിയൻ പിള്ള രാജു ഈ കാര്യങ്ങളെല്ലാം പങ്കുവെച്ചത്.