മമ്മൂക്കക്ക് മാത്രം സ്വന്തമാണ് ആ പദവി – നിറഞ്ഞ കയ്യടി നേടി പൃഥ്വിരാജിന്റെ ആ വാക്കുകൾ

മമ്മൂക്കക്ക് മാത്രം സ്വന്തമാണ് ആ പദവി – നിറഞ്ഞ കയ്യടി നേടി പൃഥ്വിരാജിന്റെ ആ വാക്കുകൾ

The Most brilliant actor Prithviraj’s latest talk on the stage went Viral over socials.

പൃഥ്വിരാജ് പ്രവാസി സംഗമത്തിന് അതിഥിയായി എത്തിയിരുന്നു. തന്റെ ആരാധകരുടെ മുന്നിൽ ആട് താടി നീട്ടി വളർത്തിയ ലുക്കിലാണ് എത്തിയത്. പൃഥ്വിരാജ് തന്റെ പുതിയ ചിത്രത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ ഒരു ലുക്ക്‌ സ്വീകരിച്ചത്.

ആഘോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് താരത്തെ ആ വേദിയും പ്രേക്ഷകരും സ്വീകരിച്ചത്. എന്നാൽ സ്റ്റേജിലേക്ക് എത്തുന്നതിനു മുൻപ് യങ് മെഗാസ്റ്റാർ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് താരത്തെ വേദിയിലേക്ക് ക്ഷണിച്ചത്. മെഗാസ്റ്റാർ എന്നത് മമ്മൂട്ടി മാത്രം പ്രേക്ഷകർ വിളിക്കുന്ന ഒരു പേരാണ്. ഇതാദ്യമായി ആണ് മറ്റൊരു താരത്തിന് ഇങ്ങനെ അഭിസംബോധന ചെയ്യുന്നത്.

പൃഥ്വിരാജ് മമ്മൂട്ടിയോടൊപ്പം പോക്കിരാജയിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

സ്റ്റേജിൽ എത്തിയ പൃഥ്വിരാജ് ഈ അഭിസംബോധനയോട് പ്രതികരിച്ചതിങ്ങനെ

“ഞാൻ വന്നത് മുതൽ യങ് മെഗാസ്റ്റാർ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. നമുക്ക് യങ് മെഗാസ്റ്റാർ വേണ്ട, മെഗാ സ്റ്റാർ ഒരാളേയുള്ളൂ, അത് മമ്മുക്കയാണ്. മമ്മുക്കയുടെ സ്ഥാനത്തിന് യങ്, ഓൾഡ് വേർതിരിവ് നടത്തി എനിക്ക് വേണ്ട.”
ഇത് പറഞ്ഞു തീരുകയും പ്രേക്ഷരുടെ നിറഞ്ഞ കയ്യടിയായിരുന്നു അവിടെ ഉണ്ടായത്.

ഒരു ആരാധകൻ പകർത്തിയ ഈ വാക്കുകൾ നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.