താഹ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഈ പറക്കും തളികയിലൂടെ മലയാള സിനിമയിലേക്ക് ചുവടെടുത്തു വെച്ച താരമാണ് നിത്യ ദാസ്. കല്യാണത്തിന് ശേഷം കുടുംബജീവിതത്തിലേക്ക് ഒതുങ്ങി നിന്ന താരത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
ഈ ലോക്ക് ഡൗൺ കാലത്ത് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. അമ്മയുടെ തനി പകർപ്പാണ് മകളെന്നാണ് ആരാധകർ പറയുന്നത്. നൈന എന്നാണ് മകളുടെ പേര്. നിത്യ ദാസ് പണ്ടത്തെപ്പോലെ തന്നെ ഇപ്പോഴും സുന്ദരിയായിരിക്കുന്നു എന്നും ആരാധകർ പറയുന്നു. നൈന ടിക്ക് ടോക്കിൽ വീഡിയോസ് ഇടാറുണ്ട്. അതിൽ പലതും നിത്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. നൈനയുടെ വീഡിയോസിനും നല്ല സപ്പോർട്ട് ആണ് ആരാധകർ നൽകുന്നത്.
ക്വാറന്റൈൻ കാലത്ത് ചുമ്മാതിരിക്കാതെ മകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് താരം. പങ്കുവെച്ച വീഡിയോയുടെ അടിയിൽ ഒരു ആരാധകൻ ഇങ്ങനെ കുറിച്ചു,
അമ്മയെ പോലെ മകളും ദിലീപിന്റെ നായികയാകുമെന്ന്. ഈ കമെന്റിനെ സപ്പോർട്ട് ചെയ്ത് മറ്റാരാധകരും.നൈനയും വൈകാതെ സിനിമയിലെത്തുമെന്നാണ് ആരാധകർ പറയുന്നത്.
ഇതിന് മുൻപ് താരവും മകളും വർക്ക്‌ഔട്ട് ചെയ്യുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു, അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എയർ ഇന്ത്യയിൽ പൈലറ്റ് ആയ അരവിന്ദ് സിങ്ങുമായുള്ള വിവാഹത്തിന് ശേഷം സിനിമ ലോകത്തുനിന്നും മാറി നിൽക്കുവായിരുന്നു താരം. ഇരുവരുടെയും ഏറെ കാലത്തിന്റെ പ്രണയത്തിനൊടുവിൽ ഗുരുവായൂരിൽ വെച്ച് വിവാഹിതരാവുകയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്, നൈനയും നാമാനും.
അഭിനയിച്ച സിനിമകളിലെല്ലാം മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച താരത്തിനെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നു.