തന്റെ ഫോട്ടോയിൽ മോശം കമെന്റ് ഇട്ട ആൾക്ക് ഉഗ്രം മറുപടിയുമായി നന്ദന വർമ്മ

തന്റെ ഫോട്ടോയിൽ മോശം കമെന്റ് ഇട്ട ആൾക്ക് ഉഗ്രം മറുപടിയുമായി നന്ദന വർമ്മ

മലയാള സിനിമയിലേക്ക് ബാലതാരമായി അരങ്ങേറിയ താരമാണ് നന്ദന വർമ്മ. 2012ൽ പുറത്തിറങ്ങിയ മോഹാലൻലാൽ ചിത്രം സ്പിരിറ്റിലാണ് നന്ദന ആദ്യമായി അഭിനയിക്കുന്നത്. ഗപ്പി എന്ന ടൊവിനോ ചിത്രമാണ് നന്ദനയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. നന്ദന ഈയിടെ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് മോശം കമെന്റ് ലഭിച്ചിരിക്കുന്നത്. ഈ കമെന്റിനു തക്കതായ മറുപടിയും താരം നൽകിയിരുന്നു.

ഒരു പ്രമുഖ അഭിമുഖ പരുപാടിയിൽ താരം പങ്കുവെച്ചതിങ്ങനെ :
‘സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് ഞാൻ. അക്കൗണ്ട് ഒക്കെ ഞാൻ തന്നെ ആണ് ഹാൻഡിൽ ചെയ്യുന്നത്. ഒരിക്കൽ ഒരാൾ വളരെ മോശമായി കമന്റ് ഇട്ടപ്പോൾ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് അതിന് മറുപടി നൽകി.അത് പെട്ടെന്ന് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ച് വിവാദമായി.

കുറേപേർ ഞാൻ ചെയ്തത് തെറ്റാണെന്ന് വിമർശിച്ചു. പക്ഷേ കുറേപേർ എന്നെ പിന്തുണച്ചു. സിനിമാ രംഗത്ത് നിന്ന് എന്നെ അറിയുന്ന കുറേ പേർ ആ കൊടുത്ത മറുപടി നന്നായി എന്ന് പറഞ്ഞു. എനിക്കിഷ്ടമില്ലാത്ത, അല്ലെങ്കിൽ മോശം ഭാഷയിൽ ആര് കമന്റ് ചെയ്താലും ഞാൻ അതിന് അപ്പോൾ തന്നെ മറുപടി കൊടുക്കാറുണ്ട്.

അങ്ങനെ മറുപടി കൊടുത്തതിന് ശേഷം മാത്രമേ വീട്ടിൽ പറയാറുള്ളൂ. അന്ന് ആ ചേട്ടൻ ആ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു.
അത്തരക്കർക്കൊക്കെ അങ്ങനത്തെ മറുപടി അല്ലേ കൊടുക്കണ്ടേ. പിന്നീട് അങ്ങനെ ആര് ചെയ്താലും അതിന് മറുപടി കൊടുക്കേം ചെയ്യും അതിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് സ്റ്റോറിയായി ഇടുകയും ചെയ്യും’.