പാട്ടിലൂടെ നടി മീര നന്ദൻ തിരിച്ചു വരവ് നടത്തിയിരിക്കുന്നു  [VIDEO]

പാട്ടിലൂടെ നടി മീര നന്ദൻ തിരിച്ചു വരവ് നടത്തിയിരിക്കുന്നു [VIDEO]

മലയാള ടെലിവിഷൻ അവതാരകയായി കടന്നുവന്ന താരമാണ് മീര നന്ദൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്റ്റാർ സിങ്ങർ പരുപാടിയിൽ അവതാരികയായിരുന്നു താരം. അമൃത ടിവിയിലും ജീവൻ ടിവിയിലും അവതാരികയായിരുന്നു താരം.

ലാൽ ജോസ് ചിത്രം ‘മുല്ല’യിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരം മറ്റ് സിനിമകളിലും അഭിനയിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ പാടാനുള്ള ഓഡിഷന് വന്ന താരത്തിന് അവതാരികയായി ആണ് അവസരം ലഭിച്ചത്. കാലങ്ങൾ ശേഷം ഒരു ആർ.ജെ ആയി തിരിച്ചു വരവ് നടത്തിയിരുന്നു.പാട്ടിന്റെ കാര്യത്തിൽ താരത്തിന് അഭിരുചിയുള്ളതാണ്.ഇതാ ഇപ്പോൾ താരം പാട്ടിലേക്ക് തിരിച്ചു വരവ് നടത്തുകയാണ്.

ഈ ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ മീരയും തന്റെ ഇഷ്ടവിനോദമായ പാട്ടിലേക്ക് തിരിച്ചു വരുന്നത്. ആരാധകർക്കിഷ്ടമുള്ള ഗാനങ്ങളുമായി താൻ എത്തുമെന്ന് മീര പോസ്റ്റ് ചെയ്തിരിക്കുന്നു. എത്രയോ ജന്മമായി എന്ന ഗാനം പാടിയ വീഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു.

താരത്തിന്റെ കുറിപ്പിങ്ങനെ:
എന്‍റെ ഹോം ക്വാറന്‍റൈനില്‍ ഞാന്‍ സംഗീത യാത്രയില്‍ ആണ്. നിങ്ങള്‍ക്ക് കേള്‍ക്കാന്‍ ആഗ്രഹമുള്ള ഗാനങ്ങള്‍ പറഞ്ഞാന്‍ പാടി തരും.വലിയ ഗായികയൊന്നുമല്ല. ചെറിയ തെറ്റുകൾ നിങ്ങള്‍ ക്ഷമിക്കണം. നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ ചോദിക്കാം, എന്‍റെ അടുത്ത വീഡിയോയിൽ നിങ്ങൾക്കായി ഞാൻ അത് പാടാം.

നിരവധി ആരാധാരാണ് താരത്തിന്റെ വീഡിയോക്ക് പിന്തുണയുമായി നിരവധി ആരാധർ എത്തിയിരുന്നു. സിനിമ താരം ആൻ അഗസ്റ്റിനും കമന്റ് ചെയ്തിരുന്നു. മീര നന്ദൻ സോഷ്യൽ മീഡിയയിൽ സ്ഥിരമായി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. താരം ഇപ്പോൾ ആർ.ജെ ആയി എഫ്.എംൽ ജോലി ചെയ്യുകയാണ്. സിനിമയിലേക്ക് മീര നന്ദന്റെ തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുന്നു.