രജനികാന്തിനും, കമല ഹാസനും ശേഷം സൂര്യ | അയൻ 2 ? അയൻ റിലീസായിട്ട് 11 വർഷങ്ങൾ

രജനികാന്തിനും, കമല ഹാസനും ശേഷം സൂര്യ | അയൻ 2 ? അയൻ റിലീസായിട്ട് 11 വർഷങ്ങൾ

രജനികാന്തിനും, കമല ഹാസനും ശേഷം സൂര്യ | അയൻ റിലീസായിട്ട് 11 വർഷങ്ങൾ.

തെന്നിന്ത്യൻ സിനിമ ലോകത്ത് ആക്ഷന്റെ പുതിയ വിസ്മയങ്ങൾ തീർത്ത ചിത്രമായിരുന്നു സൂര്യയേ നായകനാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്ത അയൻ. 2009 ൽ റിലീസായ ഈ ചിത്രം എത്ര കണ്ടാലും മതി വരാത്ത തമിഴ് ചിത്രങ്ങളുടെ ലിസ്റ്റിൽ എന്നും ഉണ്ടാകും. റൊമാൻസും, ത്രില്ലും, ആക്ഷനും, കോമഡിയും, ഫാമിലി സെന്റിമെന്റ്സും ഒക്കെ സമാ സമം ചേർത്ത ഈ ചിത്രം സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു.

സ്മഗ്ലർ ആയി വ്യത്യസ്ത രൂപത്തിലും ഭാവത്തിലും സൂര്യ നിറഞ്ഞാടിയ ഈ ചിത്രം 100 ദിവസമാണ് തിയേറ്ററുകളിൽ പ്രദർശനം നടത്തിയത്. അതിന് പുറമേ തെന്നിന്ത്യൻ ലോകത്ത് സൂര്യയുടെ മാർക്കറ്റ് വലിയ തോതിൽ ഉയർത്തിയതിൽ അയൻ വലിയ പങ്ക് വഹിച്ചു. അന്ന്‌ വരെ 3 ഭാഷകളിൽ ( തമിഴ്, തെലുങ്ക്, മലയാളം ) 100 ദിനങ്ങൾ പിന്നിട്ട ചിത്രം എന്ന നേട്ടം രജനികാന്തിനും, കമൽ ഹാസനും ശേഷം സൂര്യ നേടി.

തമന്നയായിരുന്നു ചിത്രത്തിലെ നായിക. ദേവ – യമുന പ്രണയവും, റൊമാന്റിക് ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ ഫേവറേറ്റ് ആയി തുടരുന്നു. അന്നത്തെ ഹിറ്റ് ആക്ടർ – മ്യൂസിക് ഡയറക്ടർ കോംബോ ആയിരുന്ന സൂര്യ – ഹാരിസ് ജയരാജ് കോംബോ അന്നുണ്ടാക്കിയ ഓളം അത്രയ്ക്ക് വലുതായിരുന്നു. ഒരുപക്ഷേ സോഷ്യൽ മീഡിയ ഒന്നും ഇന്നത്തെയത്ര സജീവമല്ലാത്ത അക്കാലത്തും ഭാഷയുടെ അതിർവരമ്പുകൾ പിന്നിട്ട ഹിറ്റുകൾ അയിരുന്നു ഓരോ ഗാനങ്ങളും.

15 കോടി മുതൽ മുടക്കിലെത്തിയ ചിത്രം അക്കാലത്ത് 80 കോടിയോളം രൂപയാണ് ടോട്ടൽ ബിസിനസ്സ് നേടിയത്. 2009 ലെ ഫിലിം ഫെയർ അവാർഡ്‌സിലും, വിജയ് അവാർഡ്‌സിലും ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ച ചിത്രവും അയൻ ആയിരുന്നു. 10 അവാർഡുകൾ ചിത്രം വാരിക്കൂട്ടി.

അയൻ 2 എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള പ്രതീക്ഷകൾ ആരാധകർ ഇന്നും സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ടെങ്കിലും സംവിധായകൻ ഇതുവരെ ഔദ്യോഗികമായി അതേപ്പറ്റിയുള്ള അപ്‌ഡേറ്റ്സ് ഒന്നും പുറത്ത് വിട്ടിട്ടില്ല. എന്തായാലും അയൻ 2 സംഭവിച്ചാൽ ബോക്സ് ഓഫീസിലും സൂര്യയുടെ ഒരു വലിയ തിരിച്ചു വരവ് ഉറപ്പാണെന്ന പ്രതീക്ഷയിലാണ് ആരാധകർ