400 തിയേറ്ററുകളിൽ മാമാങ്കം കേരളത്തിൽ; കൂടുതൽ വായിക്കാം

400 തിയേറ്ററുകളിൽ മാമാങ്കം കേരളത്തിൽ; കൂടുതൽ വായിക്കാം

മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന മാമാങ്കം കേരളത്തിൽ 400 കേന്ദ്രങ്ങളിൽ റിലീസ് ചെയ്യുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഡിസംബർ 12നാണ്  റിലീസ് ചെയ്യുന്നത്. മലയാളം കൂടാതെ തമിഴ് ,ഹിന്ദി,തെലുങ്ക് പതിപ്പുകളിലും ചിത്രമെത്തുന്നു. തിരുവന്തപുരത്ത്‌ ന്യൂ കോംപ്ലെക്സിലെ മൂന്ന് സ്‌ക്രീനുകളിലും കൈരളി കോംപ്ലെക്സിലും ശ്രീ പത്മനാഭ കോപ്ലെക്സിലും കൃപ കോംപ്ലെക്സിലും റിലീസ് ചെയ്യുന്നു. തിരുവന്തപുരം ഏരീസിൽ തമിഴ് തെലുങ്കു പതിപ്പുകൾ റിലീസ് ചെയ്യുന്നു.

 

കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു  കുന്നപ്പിള്ളി നിർമ്മിച്ച് എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യും. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്. ഡബ്ബിംഗ്  പതിപ്പുകൾ ഉൾപ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്ക്രീനുകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന ഖ്യാതി മാമാങ്കം നേടുകയാണ്.
ഉണ്ണിമുകുന്ദൻ, സിദ്ദിഖ്, സുദേവ് നായർ, അച്യുതൻ, മണിക്കുട്ടൻ, തരുൺ രാജ് വോറ,പ്രാചി ടെഹലാൻ , കനിഹ, അനു സിതാര, ഇനിയ തുടങ്ങിയവരും മാമാങ്കത്തിലെ താരനിരയിലുണ്ട്. മനോജ് പിള്ളയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം എം.ജയചന്ദ്രനാണ്.