പ്രിയ നടി അമ്പിളി ദേവി വീണ്ടും അമ്മയായി; കൂടുതൽ വായിക്കാം

പ്രിയ നടി അമ്പിളി ദേവി വീണ്ടും അമ്മയായി; കൂടുതൽ വായിക്കാം

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടി അമ്പിളി ദേവിക്കും നടൻ ആദിത്യൻ ജയനും വീണ്ടും കുഞ്ഞു പിറന്നു.

സോഷ്യൽ മീഡിയയിലൂടെ താരം കുഞ്ഞിൻ്റെയും അമ്മയുടേയും ചിത്രങ്ങൾ പങ്കുവെച്ചു. തങ്ങളുടെ പ്രിയ താരങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ട് ആരാധകർ എത്തിയിരിക്കുകയാണ്.

അമ്പിളി ദേവിയും ആദിത്യനും ഒരു സീരിയലിൽ ഒന്നിച്ചു ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ചു കൊണ്ടിരിക്കവെയാണ് ഇരുവരും വിവാഹിതരായത്. സീരിയലിന്റെ ഭാഗമാണെന്നു കരുതി പ്രേക്ഷകർ. എന്നാൽ ഇവർ ജീവിതത്തിൽ യദാർത്ഥത്തിൽ ഒന്നിച്ചതാണെന്നു പ്രേക്ഷകർ മനസ്സിലാക്കി. പലരും ദമ്പതിമാരെ കളിയാക്കിയെങ്കിലും ഇവർക്കു ലഭിച്ച പ്രേക്ഷക പിന്തുണ അതെല്ലാം ഇവരെ അത് മറികടക്കാൻ സഹായിച്ചു.

യുവജനോത്സവങ്ങളിലൂടെ ഈ രംഗത്തേക്ക് കടന്നുവന്ന താരമാണ് അമ്പിളി. സിനിമയിൽ അരങ്ങേറ്റം നടത്തിയെങ്കിലും താരം ഏറ്റവും കൂടുതൽ ശ്രെദ്ദിക്കപ്പെട്ടത് സീരിയലിലെ അഭിനയത്തിലൂടെയാണ്.

അമ്പിളിക്കും ആദിത്യനും നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു.