കൊറോണ കവിത ഒരുക്കി കാക്കിക്കുള്ളിലെ കലാഹൃദയങ്ങൾ [VIDEO]

കൊറോണ കവിത ഒരുക്കി കാക്കിക്കുള്ളിലെ കലാഹൃദയങ്ങൾ [VIDEO]

ലോകം കൊറോണക്കെതിരെ പോരാടുമ്പോൾ നമ്മുടെ സർക്കാരും പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നമ്മുടെ കൂടെ താങ്ങായി നിൽക്കുന്നുണ്ട്.

പാട്ടുകളായും ഡാൻസ് അങ്ങനെ പല രീതിയിലുള്ള ക്രീയാത്മകമായ വീഡിയോസിലൂടെ പലരും നമ്മളെ ഈ മഹാ മാരിയിൽ നിന്നും അതിജീവിക്കാൻ ഊർജം നൽകുന്നു.

കേരള പോലീസിന്റെ കൊറോണക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി ഇറക്കിയ രണ്ട് വീഡിയോസും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അയ്യപ്പനും കോശിയിലെ കളകാത്ത പാട്ടിന് ചുവടുവെച്ചുള്ള പോലീസുകാരുടെ ക്രിയാത്മക വീഡിയോ വിദേശ രാജ്യങ്ങളിൽ പോലും ചർച്ചയായിരുന്നു.

ഇപ്പോൾ ഇതാ കാക്കിക്കുള്ളിലെ കലാഹൃദയങ്ങൾ ഒരുക്കിയ മനോഹരമായ കവിതയാണ് ഇപ്പോൾ തരംഗമാകുന്നത്. കൊറോണയെ എങ്ങനെ പ്രതിരോധിക്കാം, എന്തെല്ലാം മുൻകരുതലുകൾ എടുക്കാം എന്നൊക്കെയാണ് ഈ കവിതയിൽ ഉള്ളത്. പോലീസ് ഉദ്യോഗസ്ഥനായ അബ്ദുള്ളകുട്ടി രചന നിർവഹിച്ചു ദീപ എന്ന ഉദ്യോഗസ്ഥ ആലപിച്ച കവിതയാണിത്.

കവിതയുടെ വീഡിയോ ഇതാ