ഗായിക സിത്താര ഒരുക്കിയ കൊറോണ പാട്ട് | വിശ്വമാകെ വിത്തെറിഞ്ഞു [VIDEO]

ഗായിക സിത്താര ഒരുക്കിയ കൊറോണ പാട്ട് | വിശ്വമാകെ വിത്തെറിഞ്ഞു [VIDEO]

ലോകമെമ്പാടും പടർന്നു പിടിച്ച ഈ മഹാമാരിക്കെതിരെ പോരാടുകയാണ് മനുഷ്യർ. ഈ പോരാട്ടത്തിന് വീര്യം പകർന്നു സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും എല്ലാം രംഗത്ത് വന്നിട്ടുണ്ട്.

പല താരങ്ങളും ഈ ലോക്ക്ഡൗൺ കാലത്ത് വൈറസിനെതിരെ പോരാടുവാനുള്ള കരുത്ത് പകർന്നു നൽകി പല ക്രീയാത്മകമായ കാര്യങ്ങൾ ചെയ്യുന്നു. ഇതിൽ പലതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലുമാണ്.

ഇപ്പോൾ ഇതാ പ്രമുഖ ഗായിക സിത്താര തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു കൊറോണ പാട്ട് ഒരുക്കിയിരിക്കുന്നു. ഇതിന്റെ ഭാഗമായ ഓരോരുത്തരും വീട്ടിലിരുന്നു ഇതിന്റെ കാര്യങ്ങൾ ചെയ്ത് ഒരു മികച്ച ഗാനം നമുക്ക് സമ്മാനിച്ചിരുന്നു.

സിത്താര കൃഷ്ണകുമാർ ഈണം നൽകി പാടിയിരിക്കുന്ന ഈ ഗാനം എഴുതിയിക്കുന്നത് മനു മഞ്ജിത്താണ്. പ്രൊജക്റ്റ്‌ മലബാറിക്കസ് ആണ് ഈ പാട്ട് നിർമ്മാണം ചെയ്തിരിക്കുന്നത്. മിഥുൻ ആനന്ദ് ആണ് മിക്സിങ്ങും മാസ്റ്ററിങ്ങും ചെയ്തിരിക്കുന്നത്.

ലീഡ് ഗിറ്റാർ : വിജോ ജോബ് | റിതം ഗിറ്റാർ :ലിബോയ് പ്രൈസ്‌ലി | കീസ് : ശ്രീനാഥ് നായർ | ഡ്രംസ് : മിഥുൻ പോൾ | ബേസ് ഗിറ്റാർ :അജയ് കൃഷ്ണൻ | എഡിറ്റിംഗ് : അശ്വിൻ കൃഷ്ണ

പാട്ടിന്റെ വരികൾ – Lyrics

വിശ്വമാകെ വിത്തെറിഞ്ഞു വിളവെടുത്തു പോരുമീ വൻവിപത്തിനെ തടുത്തു നിർത്തുവാൻ ഉണർന്നിടാം കരങ്ങൾ തമ്മിൽ ചേർത്തിടാതെ കരളുനമ്മാൾ കോർത്തിടും ഉടലുകൊണ്ടകന്നു നാം ഉയിരുകൊണ്ടടുത്തിടും കരുതി നാം നയിച്ചിടും പൊരുതി നാം ജയിച്ചിടും(2)
അതുവരെ അതുവരെ അതുവരെ പ്രതിരോധമാണ് പ്രതിവിധി അതുവരെ (2) കൈകൾ ഇടയിൽ കഴുകുവാനും വൈകിടാതെ നോക്കിടാം നാളെ ഒത്തു പുഞ്ചിരിക്കാൻ ഇന്നുപൊത്തിടാം മുഖം വാതിൽ പൂട്ടി വീടിനുള്ളിൽ നാമിരിക്കുമെങ്കിലോ നാടുകാക്കുവാമുറച്ച യുദ്ധതന്ത്രമാണത് കരുണ ചൊരിയും ഭരണമരുളും സരണി മാത്രം തേടിടാം
കരുതി നാം നയിച്ചിടും പൊരുതി നാം ജയിച്ചിടും (2) അതുവരെ അതുവരെ അതുവരെ പ്രതിരോധമാണ് പ്രതിവിധി അതുവരെ (2)