കാളിദാസിൻ്റെ പുതിയ ലുക്ക് വൈറൽ! ചാലഞ്ച് ഏറ്റെടുത്ത് ഉണ്ണിമുകുന്ദനും ടൊവിനോയും

കാളിദാസിൻ്റെ പുതിയ ലുക്ക് വൈറൽ! ചാലഞ്ച് ഏറ്റെടുത്ത് ഉണ്ണിമുകുന്ദനും ടൊവിനോയും

കൊറോണ വ്യാപനത്തിനെ തടയാനായി സർക്കാർ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടുകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി എല്ലാവർക്കും. ഈ സമയം മികച്ച രീതിയിൽ ഉപയോഗിച്ച് കൊണ്ട് എല്ലാവർക്കും ഒരു മെസ്സേജ് നൽകി പുതിയ ചാലഞ്ചുമായി യുവ താരം കാളിദാസ് ജയറാം.

സോഷ്യൽ മീഡിയയിൽ സജീവമാകാറുള്ള താരം തൻ്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.മലയാള സിനിമകളിലും തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട് താരം. ജയറാമിനൊപ്പം ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് കാളിദാസ്. നായകനായി മലയാള സിനിമകളിൽ താരം എത്തിയിട്ടുണ്ട്. ഇപ്പോൾ താരം പോസ്റ്റ് ചെയ്ത ഒരു പുതിയ ചിത്രവും അതിലെ ചാലഞ്ചുമാണ്.

താരത്തിൻ്റെ പോസ്റ്റിൽ പറയുന്നതിങ്ങനെ( തർജ്ജമ)
ഇപ്പോൾ എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കൂ. വീട്ടിൽ ഇരിക്കുന്ന ഈ സമയം നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിക്കാം, വ്യായാമങ്ങൾ ചെയ്യാം. അത് മനസിനും ശരീരത്തിനും നല്ലതാണ്. മനഃശാന്തി നൽകുകയും ചെയ്യുന്നു.

താരത്തിൻ്റെ ചിത്രത്തിലെ പുതിയ മേക്ക് ഓവർ ഇപ്പോൾ തന്നെ തരംഗമാണ്. വർക്ഔട്ടിനിടയിൽ എടുത്ത ചിത്രമാണിത്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ഉണ്ണി മുകുന്ദനെയും ടൊവീനോയെയും ചാലഞ്ചു ചെയ്തു.ഈ ചാലഞ്ച് ഏറ്റെടുത്തു ഇരു താരങ്ങളും.

 

ടൊവിനൊ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തു ചാലഞ്ചു സ്വീകരിച്ചു. എന്നാൽ ഉണ്ണി മുകുന്ദൻ മാമാങ്കത്തിനായി ചെയ്ത തൻ്റെ മേക്ക്ഓവർൻ്റെ ചിത്രവും പിന്നെ പുതിയ ചിത്രത്തിനായി ഭാരം കൂട്ടിയ ചിത്രവും പോസ്റ്റ് ചെയ്തു. കഴിയുമെങ്കിൽ ഈ സൈസിലേക്ക് എത്താൻ ശ്രെമിക്കു കാളി എന്ന് ഉണ്ണി തൻ്റെ പോസ്റ്റിൽ കുറിച്ചു.

ഈ ലോക്ക് ഡൗൺ സമയത്ത്‌ പ്രമുഖ താരങ്ങൾ ബോധവൽകരണ പോസ്റ്റുകളും,വിഡിയോസും പങ്കുവെക്കുന്നുണ്ട്. ആരാധകർ ഈ പോസ്റ്റുകൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച്‌ ഷെയർ ചെയ്യുന്നു. എല്ലാവരും ഈ കൊറോണോ കാലത്ത്‌ ജാഗ്രതയോടെ സുരക്ഷിതരായി ഇരിക്കുക.