ഫഹദ് ഫാസിലിന്റെ ട്രാൻസ് റിലീസ് നീളാൻ സാധ്യത; സെൻസർ ബോർഡ്‌ പണികൊടുത്തതാണോ?

ഫഹദ് ഫാസിലിന്റെ ട്രാൻസ് റിലീസ് നീളാൻ സാധ്യത; സെൻസർ ബോർഡ്‌ പണികൊടുത്തതാണോ?

മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അൻവർ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനാവുന്ന ട്രാൻസ്.എന്നാൽ സെൻസർ ബോർഡ് ചിത്രത്തിലെ 17 മിനിറ്റോളം വരുന്ന രംഗങ്ങൾ പൂർണമായും മാറ്റണം എന്നാണ് ആവിശ്യപെട്ടത്.

രംഗങ്ങൾ ഒഴിവാക്കാൻ സംവിധായകൻ തയ്യാറായില്ല.ഇതേത്തുടർന്ന് ചിത്രം മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്.ചിത്രത്തിൽ നായികയായി നസ്രിയ എത്തുന്നു. ഫെബ്രുവരി 14 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത് . സെൻസറിങ്ങ് നീണ്ട് പോയാൽ ചിത്രം അതിനനുസരിച്ച് വൈകും.

ഒരു മോട്ടിവേഷണൽ സ്പീക്കറുടെ വേഷത്തിലാണ് ഫഹദ് സിനിമയിൽ എത്തുന്നത്.ഫഹദും നസ്രിയയും കൂടാതെ ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ, ദിലീഷ് പോത്തൻ, വിനായകൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Delay in Fahad Fazil – Nazriya Movie Release

Song :