ഐശ്വര്യ റായിയുടെ ഇരട്ട സഹോദരിയോ? വൈറലായ ആ സുന്ദരി ഇതാ [PHOTOS]

ഐശ്വര്യ റായിയുടെ ഇരട്ട സഹോദരിയോ? വൈറലായ ആ സുന്ദരി ഇതാ [PHOTOS]

കാലങ്ങൾ എത്ര പിന്നിട്ടാലും ഐശ്വര്യ റായ് എന്ന ലോക സുന്ദരിയുടെ സൗന്ദര്യത്തിനു പ്രേക്ഷകരുടെയും ആരാധകരുടെയും മുൻപിൽ നൂറിൽ നൂറാണ് മാർക്ക്.

സിനിമ മേഖലയിലേക്ക് കടന്ന് വന്നത് തൊട്ട് ഒരു കുഞ്ഞിന്റെ അമ്മയായിട്ടു പോലും ആ ഭംഗിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

ഐശ്വര്യ റായുമായി സാമ്യം തോന്നിയ ഒട്ടനവധി പേർ വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ സാമൂഹ്യ മാധ്യങ്ങളിലെ ചർച്ചാ വിഷയം മാനസി നായിക് ആണ്. മാനസി നായിക് ഒരു മാറാഠി നടിയും ടിക് ടോക്ക് താരവുമാണ്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും വീഡിയോസും പല ചർച്ചകൾക്കും കാരണമായത്.

താരം പങ്കുവെച്ച ചിത്രങ്ങളിൽ പ്രധാനമായും സാമ്യം തോന്നിയത് ഐശ്വര്യ റായിയുടെ ജോദ്ധ അക്ബർ സിനിമയിലെ ആ വേഷമാണ്. ചുവന്ന നിറമുള്ള വസ്ത്രമണിഞ്ഞുള്ള ചിത്രം കണ്ട് ആരാധകർ പറയുന്നു ഇത് ഐശ്വര്യയുടെ ഇരട്ട സഹോദരി തന്നെ. ഇത് ഐശ്വര്യതയുടെ തനി പകർപ്പെന്നും ആരാധകർ പറയുന്നു.

 

ഐശ്വര്യ റായുടെ വിവാഹത്തിന് ശേഷം സിനിമ രംഗത്ത് അധികം സജീവമല്ലാത്ത താരം മകളുടെ ജനനത്തോടെ മാറിനിൽക്കുകയായിരുന്നു.

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ മണിരത്‌നം ചിത്രത്തിലൂടെ നായികയായി തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് താരമിപ്പോൾ. പൊന്നിയിൻ എന്ന ഈ ചിത്രത്തിൽ വൻ താര നിരതന്നെ അണിനിരക്കുന്നു. മറ്റൊരു ബോളിവുഡ് ചിത്രത്തിലും താരം ഉണ്ടായിരിക്കുമെന്ന് റിപോർട്ടുകൾ ഉണ്ട്.