മലയാള സിനിമയില്‍ കാലങ്ങളായി ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണെങ്കില്‍ കൂടി നടന് മിഥുന് രമേഷിനെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങിയത് ഫ്ലവേര്‍സിന്റെ കോമഡി ഉത്സവം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ്. ചാനല്‍ അവതാരകനായ മിഥുന് പ്രേക്ഷക പ്രീതി വളരെപ്പെട്ടന്നാണ് സ്വന്തമാക്കിയത്. കഴിവുള്ള സാധാരണ ജനങ്ങൾക്ക് സപോര്‍ട്ട് നല്കി കൊണ്ടുള്ള പരിപാടിയിലൂടെ മിഥുന്റെ അവതരണത്തിന് ലഭിച്ച സ്വീകാര്യത വളരെ മികച്ചതായിരുന്നു.
മിഥുന് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ഒട്ടേറെ വിശേഷങ്ങള്‍ പങ്ക് വച്ചതിനൊപ്പം കൗമുദിയ്ക്ക് നല്കിയ ഇന്റര്‍വ്യുവില്‍ തന്റെ ഭാര്യ ലക്ഷ്മിയെ കുറിച്ചുള്ള വിശേഷങ്ങളും താരം തുറന്ന് പറഞ്ഞു.
ഒരു തേപ്പൊക്കെ കിട്ടി പ്രണയം പൊട്ടി നിക്കുന്ന അവസ്ഥയിലാണ് ലക്ഷ്മിയെ പരിചയപെടുന്നത്.ഒരു വണ്ടര്ഫുള് ഡാന്‍സറാണ് ലക്ഷ്മി.ആദ്യമായി ലക്ഷ്മിയെ കാണുന്നത് ദുബായില്‍ വെച്ചാണ്. നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്നൊരാള്‍ എന്നതിനേക്കാൾ നമുക്ക് കലയോടുള്ള താൽപര്യം കൂടെ മനസിലാക്കുന്ന ആള് കൂടിയാവുമ്പോള്‍ അത് വളരെ നല്ലൊരു കാര്യമാണ്. കാരണം അവര്‍ക്കും അതിലൊരു താൽപര്യം ഉണ്ടാവും.
ഞങ്ങളുടെ രണ്ടാളുടെയും ലൈഫ് ഏകദേശം ഒരുപോലെ ആയിരുന്നു. അങ്ങനെയൊക്കെ ആയപ്പോള്‍ നല്ല രീതിയില്‍ തന്നെ മുമ്പോട്ട് പോകാമെന്ന് കരുതി. അങ്ങനെ പ്രണയവും തുടങ്ങി. പിന്നീട് വീട്ടിൽ കാര്യം പറഞ്ഞപ്പോൾ അവര്‍ക്ക് എതിര്‍പ്പൊന്നും ഉണ്ടായില്ല. അങ്ങനെ ഞങ്ങള്‍ വിവാഹിതരായി. ഇപ്പോൾ ഞാന്‍ നേരത്തെ പറഞ്ഞപോലെ എന്റെ ഓരോ പരിപാടിയ്ക്കും ഏറ്റവും സപ്പോര്‍ട്ട് നല്കുന്ന ആള് ലക്ഷ്മി തന്നെയാണ്.
തനിക്ക് ലഭിക്കുന്ന മോശം കമെന്റുകൾ തടിയുടെ പേരില്‍ ആണെന്ന് മിഥുന് ഇന്റർവ്യൂയിൽ പറഞ്ഞു. ലാലേട്ടനെ ഒഴികെ തടിയുള്ള മറ്റാരെയും അംഗീകരിക്കാന്‍ നമ്മുക്ക് സാധിക്കാറില്ല. തടിയല്ലാതെ മറ്റൊന്നും വിമര്‍ശിക്കാന്‍ ഇവർക്ക് ഇല്ലല്ലോ എന്നതാണു ഒരു ആശ്വാസം എന്നും താരം പറഞ്ഞു. നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്ന ആള് ആണ് താൻ എന്നും അതിന്റെ കൂടെ തന്നെ ജിമ്മിലും പോകാറുണ്ട് എന്നു മിഥുന് വ്യക്തമാക്കി. ഭക്ഷണം അതിന്റെ സ്വാദോടെ ആസ്വദിച്ച് കഴിക്കുന്ന ആളാണ് താന്‍ എന്നും മിഥുന് പറഞ്ഞു.
ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നതാണ് മിഥുൻ നായകനായി എത്തുന്ന പുതിയ ചിത്രം.