ദാസനും വിജയനും മഴവിൽ വേദിയിൽ…. ശ്രീനിവാസനെ സ്നേഹപൂർവ്വം ചുംബിച്ച്  ലാലേട്ടൻ

ദാസനും വിജയനും മഴവിൽ വേദിയിൽ…. ശ്രീനിവാസനെ സ്നേഹപൂർവ്വം ചുംബിച്ച്  ലാലേട്ടൻ

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് ജനശ്രദ്ധ നേടുന്നു .ഒരിടവേളയ്ക്ക് ശേഷമെത്തുന്ന അവാര്‍ഡ് നിശയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത് .പരിശീലന ക്യാംപിൽ നിന്നും താരങ്ങൾ പുറത്തുവിട്ട വീഡിയോകൾക്കും ഫോട്ടോസിനും വൻ സ്വീകാര്യതയാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ശ്രീനിവാസനും മോഹൻലാലും മഴവിൽ വേദിയിൽ ഒരുമിച്ച് സന്തോഷം പങ്കുവെക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വിജയനെ ചുംബിച്ച് ദാസൻ എന്ന തലകെട്ടോടെ ആണ് വീഡിയോ ശ്രദ്ധ നേടിയത്. ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ച് 30-നാണ് നെഞ്ചുവേദനയേത്തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്.

പിറ്റേന്നുതന്നെ അദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു.ഇപ്പോൾ ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതിയുണ്ട്, അതുകൊണ്ട് തന്നെ മഴവിൽ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡിൽ ശ്രീനിവാസനും ഭാഗമാവുകയാണ്.

മലയാളത്തിന്റെ താരരാജാക്കന്മാരും ജനപ്രിയ താരങ്ങളും ഒരുമിച്ച് ഒരു വേദിയിൽ എത്തുന്നത് വളരെ വ്യത്യസ്തമായ ഒരു കാഴ്ച അനുഭവമാണ് പ്രേക്ഷകന് നൽകുന്നത് അതുകൊണ്ട് തന്നെ ഏവരും ഉറ്റുനോക്കുന്ന ഒരു അവാർഡ് നിശ തന്നെയാണ് മഴവിൽ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ്.ഒരു മാസത്തോളം നീളുന്നതായിരുന്നു അവാർഡ് നിശയുടെ പരിശീലന ക്യാംപ്.

കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന ക്യാംപിന് താരസംഘടനതന്നെയാണ് നേതൃത്വം നല്‍കിയത്.നൃത്തവും, സംഗീതവും, സ്കിറ്റുകളുമെല്ലാം ഇതിനോടകം അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു.ഓഗസ്റ്റ് 27, 28 തീയതികളിലാണ് ഷോ ജനങ്ങളിലേക്ക് എത്തിക്കുന്നത്.