ബിഗ്ബോസ് വിജയിയാകാൻ യോഗ്യതയുണ്ടായിരുന്ന മത്സരാർത്തി, ഇനി തുടരുമോ എന്ന് കണ്ടറിയണം…പ്രേക്ഷകർക്ക് തെറ്റുപറ്റിയോ?

ബിഗ്ബോസ് വിജയിയാകാൻ യോഗ്യതയുണ്ടായിരുന്ന മത്സരാർത്തി, ഇനി തുടരുമോ എന്ന് കണ്ടറിയണം…പ്രേക്ഷകർക്ക് തെറ്റുപറ്റിയോ?

ബിഗ് ബോസ് മലയാളം സീസൺ 4-ന്റെ ഗ്രാന്റ് ഫിനാലെയ്ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. വിജയി ആരാണെന്ന് അറിയാൻ ദിവസങ്ങൾ അവശേഷിക്കുമ്പോൾ പലരുടെയും ശെരിയായ സ്വഭാവം പുറത്ത് വരികയാണ്. ബിഗ് ബോസ്സ് ഷോയിലേക്ക് വരാൻ ഒരർഹതയും ഇല്ലാത്ത വ്യക്തിയാണ് ബ്ലെസ്ലിയെന്ന് പറഞ്ഞ റിയാസിന്റെ പരാമർശത്തെ ശെരിവെക്കുന്നതാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ.

‘പ്രേക്ഷകർക്ക് ബ്ലെസ്സ്ലിയെ മനസ്സിലാക്കാൻ സാധിച്ചില്ല , അവർ കബളിപ്പിക്കപ്പെട്ട് ബ്ലെസ്ലിയെ ഫൈനൽ ഫൈവിൽ എത്തിച്ചു പല സെൻസിലും ഈ ഷോയിൽ വരാൻ പോലും അർഹനല്ല ബ്ലെസ്ലി ഇവിടെ വന്നിട്ടുണ്ടെങ്കിൽ പോലും ബ്ലെസ്ലി എപ്പോഴും ശ്രമിക്കുന്നത് മറ്റെന്തിനോ വേണ്ടിയാണ്. ബ്ലെസ്ലി മുൻപ് എന്തൊക്കെയോ ആയിരുന്നു അതിന് ശേഷം ഇവിടെ വന്നിരുന്ന് കൊണ്ട് കുറച്ച് സന്ദേശങ്ങൾ കൊടുക്കാമെന്ന് പറഞ്ഞ് അഭിനയിച്ച് തീർക്കുകയാണ് ‘.

ഇതാണ് സഹമത്സരാർത്തിയായ റിയാസ് ബ്ലെസ്ലിയെ കുറിച്ചു പറഞ്ഞത്. ഇതെല്ലാം ശെരിവെക്കുന്ന രീതിയിലാണ് പ്രേക്ഷക പ്രതികരണവും. ടാസ്കിലോ വീട്ടിലെ മറ്റു അംഗങ്ങൾ ആയുള്ള ഇന്റെറാക്ഷൻസിലോ ഇപ്പോൾ ബ്ലെസ്സ്ലി ഒരു താല്പര്യവും കാണിക്കുന്നില്ല എന്നത് മാത്രമല്ല പ്രമോയിൽ ഉൾപ്പെടെ പറഞ്ഞ പല കാര്യങ്ങളും യഥാർത്ഥ ജീവിതത്തിൽ പിന്തുടരാത്തതും, ബിഗ്ബോസ് വീടിനുള്ളിൽ പോലും പാലിക്കാത്തതും എല്ലാം പരിഗണിക്കേണ്ട കാര്യങ്ങളാണ്.ഇത് വോട്ടിങ്ങിൽ റിഫ്ളക്ട് ചെയ്യണം എന്നല്ല, പക്ഷെ പ്രകടന മികവ് നോക്കി വോട്ട് ചെയ്യുന്ന നിഷ്പക്ഷരായ പ്രേക്ഷകർ ഉണ്ടെങ്കിൽ ബ്ലെസ്സലിക്കു തിരിച്ചടി നേരിടാൻ സാധ്യത ഉണ്ട്..

വിശുദ്ധനാവാനുള്ള എല്ലാ ശ്രമങ്ങളും പാളിപ്പോയപ്പോൾ പുരുഷ ധനം കൊടുക്കാൻ മാതൃക കാണിക്കും എന്നും ഭർത്താവിൻ്റെ പേരിൻ്റെ കൂടെ ഭാര്യയുടെ പേര് ചേർക്കണം എന്നുമൊക്കെ പറയുന്നു.ഇത്രയും നാൾ ഭർത്താവിന്റെ ചിതയിലേക്ക് ഭാര്യ ചാടി സതി ആദരിച്ചില്ലേ, ഇനിമുതൽ ഭാര്യയുടെ ചിതയിൽ ഭർത്താവു ചാടട്ടെ” എന്നൊരാൾ പറഞ്ഞാൽ എങ്ങനെയിരിക്കും!?അത് തന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതും. ചുരുക്കിപ്പറഞ്ഞാൽ ഇടത് കാലിലെ മന്ത് വലുത് കാലിലേക്ക് മാറ്റുക.യഥാർത്ഥത്തിൽ സതി എന്ന സംവിധാനം തന്നെ നമുക്ക് നിർത്തണം, അല്ലാതെ അതേ സംവിധാനം വേറൊരു രീതിയിൽ വീണ്ടും തുടരുകയല്ല വേണ്ടത്. ആ സംവിധാനം മുഴുവനായും മാറേണ്ടതാണ്.പരസ്പരം പൈസ കൊടുത്തു് വാങ്ങേണ്ട ഒന്നല്ല കുടുംബ ജീവിതം. സ്ത്രീധനത്തിന് പകരം പുരുഷ ധനം കൊണ്ട് വന്നത് കൊണ്ട് എന്ത് ഗുണം എന്നാണ് ജനങ്ങൾ ചോദിക്കുന്നത് ?

സ്ത്രീധനം എന്ന ദുരാചാരത്തിന് എതിരാണെങ്കിൽ ആ സിസ്റ്റം ഇല്ലാതാകുന്നതിനെ കുറിച്ചാണ് സംസാരിക്കേണ്ടത് അല്ലാതെ ഇതുപോലെ ഉള്ള വിവരക്കേടുകൾ അല്ല എന്നും പറയുന്നു.അതുപോലെ വിപ്ലവം എന്ന് ബ്ലെസ്സ്ലി സ്വയം കരുതുന്ന പേര് മാറ്റൽ പ്രക്രിയയെ കുറിച്ചാണ്. ഭർത്താവിൻ്റെ പേരിൻ്റെ കൂടെ ഭാര്യയുടെ പേര് ചേർക്കണം.പേര് മാറ്റുന്നത് വ്യക്തിപരമായ ഒരു കാര്യമാണ് . എത്രയോ ആളുകൾ സ്വയം ഇഷ്ടത്തിന് പേര് മാറ്റുന്നു പക്ഷെ ഇത് പുരുഷാധിപത്യത്തിൻെറ അടയാളമാക്കാൻ വേണ്ടിയും ഭർത്താവിൻ്റെ വിലാസത്തിൽ അറിയുന്നതിൻ്റെ ഭാഗം ആയ പേര് മാറ്റലിന് പകരം ആയി പറയുമ്പോഴുമാണ് പ്രശ്നം. കല്യാണം കഴിഞ്ഞ് സ്വന്തം പേര് മാറ്റണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം ആണ്. ഒരു വിവാഹം വേർപെടുത്തി കഴിഞ്ഞാൽ വീണ്ടും വീണ്ടും പേര് മാറ്റണോ?

സ്ത്രീക്ക് മുകളിൽ പുരുഷനോ, പുരുഷന് മുകളിൽ സ്ത്രീയെയോ പ്രതിഷ്ഠിക്കുന്നത് അല്ല ഫെമിനിസം. അത് സമത്വമാണ്. ഇതെല്ലാം സമൂഹത്തിന് എന്തോ വലിയ മാതൃക ആണെന്നും സ്ത്രീ ധനത്തിന് പകരം പുരുഷ ധനം കൊടുക്കാൻ തയാറാണ് എന്ന് പറയുകയും ഒക്കെ ചെയ്യുമ്പോൾ താൻ എന്തോ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുന്നത് പോലെയാണ് ബ്ലെസ്സ്ലി. ചിന്തിക്കുന്നതെന്നും,അവസാന നിമിഷം കുറച്ചു പുരോഗമനം എന്ന് പറഞ്ഞു വായിൽ തോന്നിയത് പറഞ്ഞാൽ സപ്പോർട്ട് കിട്ടും എന്ന പ്രതീക്ഷയിലാണെങ്കിൽ അത് വേണ്ട എന്നതുമാണ് പല പോസ്റ്റുകളും പറയുന്നത്.വിമർശനങ്ങൾക്കൊപ്പം ബ്ലെസ്സ്ലിയെ പിന്തുണയ്ക്കുന്നവരും ഉണ്ട്.മത്സരം അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോഴും തുടക്കത്തിലെ അതെ ഗെയിം സ്പരിറ്റോടെ പോരാടുകയാണ് മത്സരാർത്ഥികൾ. എന്തായാലും വിജയി ആരാകും എന്നത് ആശയകുഴപ്പം ഉണ്ടാക്കു ന്ന ഒരു ചോദ്യമായി മാറിയിരിക്കുന്നു