നമ്മുടെ ട്രാൻസിലെ ആംസ്റ്റർഡാം കൊച്ചിയിലായിരുന്നു; പ്രേക്ഷകരെ ഞെട്ടിച്ചു [Photos]

നമ്മുടെ ട്രാൻസിലെ ആംസ്റ്റർഡാം കൊച്ചിയിലായിരുന്നു; പ്രേക്ഷകരെ ഞെട്ടിച്ചു [Photos]

ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാവും നിർമാണവും ചെയ്ത സിനിമയാണ് ട്രാൻസ്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട പല താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. നസ്രിയ ഈ സിനിമയിൽ മികച്ചൊരു വേഷം കൈകാര്യം ചെയ്യുന്നു.

മലയാളികൾക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കാനാണ് ഈ സിനിമയിലൂടെ സംവിധായാകാൻ ശ്രെമിക്കുന്നത്. തൊട്ടാൽ പൊള്ളുന്ന ഒരു വിഷയമാണ് ഈ സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നത്.വിശ്വാസത്തിന്റെ പേരിൽ ഒരു ജനതയെ മുഴുവൻ ചൂഷണം ചെയ്യുന്ന വിഭാഗത്തെ ഇത്രയും തുറന്ന് കാണിച്ച മറ്റൊരു മലയാളം പടവും ഇല്ല. ഇതുതന്നെ ആവും സെൻസർ ബോർഡ്‌ കൂടുതൽ വിശദമായ ഉപേദേശങ്ങൾ തേടാൻ കാരണം.

ഇപ്പോൾ പ്രേക്ഷകരെ അമ്പരിപ്പിച്ചത് മറ്റൊരു കാര്യമാണ്. ട്രാൻസിൽ ആംസ്റ്റർഡാം എന്ന സ്ഥലമായി കാണിക്കുന്നത് നമ്മുടെ കൊച്ചി തന്നെയാണ്. സെറ്റിന്റെ സഹായത്തോടെ ആംസ്റ്റർഡാം പോലെ ഒരു സ്ഥലം മാറ്റിയെടുക്കുകയായിരുന്നു. തികച്ചും വിശ്വസനീയവും ദൃശ്യ ഭംഗിയും നിറഞ്ഞതായിരുന്നു ഈ രംഗങ്ങൾ.

സിനിമയുടെ ആർട്ട്‌ ഡയറക്ടർ അജയൻ ചാലിശ്ശേരി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവെച്ചതാണീ വിവരങ്ങൾ.

പോസ്റ്റിൽ പറഞ്ഞിരിക്കുന്നതിങ്ങനെ :

സത്യമാണ്‌ !
ആംസ്റ്റർഡാം നമ്മുടെ കൊച്ചിയിലാണ്‌ !
ആംസ്റ്റർഡാംലെ റെഡ്‌ ഡിസ്ട്രിക്റ്റിൽ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത്‌ കൊണ്ട്‌ ആ സ്ട്രീറ്റിലേക്ക്‌ എൻട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട്‌ ചെയ്‌തതിനു ശേഷം ബാക്കി ഷൂട്ടിംഗ്‌ ഫുട്ടേജ്‌ നോക്കി നമ്മളിവിടെ ഫോർട്ട്‌ കൊച്ചിയിൽ അവിട ത്തെ ആർക്കിടെക്ചറിനോട്‌ സാമ്യമുള്ള ബിൽഡിംഗ്‌ ഏരിയയിൽ സെറ്റ്‌ ഇടുകയായിരുന്നു.ഏകദേശം 14 ദിവസങ്ങൾ എടുത്താണ്‌ മഴദിവസങ്ങൾക്കുള്ളിലും സെറ്റ്‌ പൂർത്തിയാക്കിയത്‌.

ഒപ്പം അദ്ദേഹം ചിത്രങ്ങളും പങ്കുവെച്ചു