സൂര്യ എന്ന നടന്റെ അഭിനയത്തെപ്പറ്റി വാതോരാതെ സംസാരിച്ചു ലിജോമോൾ. ജയ് ഭീം എന്ന ചിത്രത്തിൽ സൂര്യക്കൊപ്പം ലിജോമോൾ അഭിനയിച്ചിരുന്നു. മികച്ച പ്രകടനമാണ് ലിജോമോൾ സിനിമയിൽ കാഴ്ച്ചവെച്ചത്. മലയാളികൾ ലിജോമോളുടെ അഭിനയത്തെ വളരെ ഏറെ പ്രശംസിച്ചിരുന്നു.
ദേശിയ അവാർഡിനെ പറ്റി ലിജോമോൾ പറഞ്ഞ ഒരു പ്രവചനമാണ് ഇപ്പോൾ സത്യമായിരിക്കുന്നത്. പ്രമുഖ ഓൺലൈൻ മീഡിയയ്ക്ക് ലിജോമോൾ കൊടുത്ത ഇന്റർവ്യൂവിലാണ് ലിജോമോൾ ഇങ്ങനെ പറഞ്ഞത്. ഈ വർഷം സൂര്യക്ക് സംസ്ഥാന അവാർഡ് ലഭിക്കുമെന്ന് താരം ഉറപ്പിച്ചു പറഞ്ഞിരുന്നു. അഭിനയമികവിന്റെ കാര്യത്തിൽ സൂര്യ ഒരു അതുല്യ പ്രതിഭ തന്നെ. അർഹതപ്പെട്ട അവാർഡ് തന്നെയാണ് സൂര്യക്ക് ലഭിച്ചത്.
വളരെ സിമ്പിൾ ആണ് അദ്ദേഹം, സെറ്റിൽ എല്ലാവരോടും നന്നായി ആണ് പെരുമാറുന്നത്. ഒരു സീൻ വ്യത്യസ്ത മായ രീതിൽ ചെയ്തു നോക്കാൻ ഞാൻ പഠിച്ചത് സൂര്യ സാറിൽ നിന്നാണെന്നു ലിജോമോൾ പറയുന്നു. അദ്ദേഹത്തിൽ നിന്നും കുറെ പഠിക്കാനുണ്ട്.
മറ്റുള്ളവർക്ക് കൃത്യമായി സ്പേസ് നൽകാനും വിനയത്തോടെ മറ്റു ആർട്ടിസ്റ്റുകളെ ബഹുമാനിക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.