vikram attended wedding of his staff members son : മലയാളം, തമിഴ് ചിത്രങ്ങളിൽ ധാരാളം വേഷങ്ങൾ കൈകാര്യം ചെയ്ത താരമാണ് വിക്രം. ആദ്യകാലത്തെ തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതൽ അഭിനയിച്ചതെങ്കിലും അതൊക്കെ പരാജയമായതിനെ തുടർന്ന് മലയാള സിനിമയിലേക്ക് താരം കാലെടുത്തു വയ്ക്കുകയായിരുന്നു. മലയാളത്തിൽ നായകനായും സഹനടനായും അഭിനയിച്ച താരം 1993ല്‍ പുറത്തിറങ്ങിയ ധ്രുവം എന്ന മലയാള ചലച്ചിത്രത്തിലെ ഭദ്രൻ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികളുടെ ഇടനെഞ്ചിൽ സ്ഥാനം നേടിയെടുത്തത്.
അതിനുശേഷം സൈന്യം, ഇന്ദ്രപ്രസ്ഥം, രജപുത്രൻ, ഇതാ ഒരു സ്നേഹ കഥ, മയൂര നൃത്തം എന്നീ മലയാള ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. ബാല സംവിധാനം ചെയ്ത 1998ൽ പുറത്തിറങ്ങിയ സേതു എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീട് വിക്രം അഭിനയിച്ച ധൂൾ, സ്വാമി എന്നീ ചിത്രങ്ങളും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ശങ്കർ, മണിരത്നം തുടങ്ങി പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകനായി പോലും അഭിനയിക്കുവാൻ അവസരം ലഭിച്ച വിക്രം 2003 ൽ മികച്ച നടനുള്ള ദേശീയപുരസ്കാരവും 2005 ഫിലിം ഫെയർ അവാർഡും കരസ്ഥമാക്കുകയുണ്ടായി.
മറ്റ് താരങ്ങളെ അപേക്ഷിച്ച് എല്ലാകാര്യത്തിലും വ്യത്യസ്ത പുലർത്തുന്ന ഒരാൾ കൂടിയാണ് വിക്രം. ആരാധകരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അദ്ദേഹം ഇപ്പോൾ തൻറെ വീട്ടിൽ കഴിഞ്ഞ 40 വർഷമായി ജോലി ചെയ്തിരുന്ന ആളുടെ മകൻറെ വിവാഹത്തിന് പങ്കെടുത്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. വിക്രത്തിന്റെ വീട്ടുജോലിക്കാരൻ ആയിരുന്ന ഒളിമാരന്റെ മകൻ ദീപക്കിന്റെയും വർഷിണിയുടെയും വിവാഹത്തിനാണ് വിക്രം എത്തിയത്.
അടുത്തിടെ ഒളിമാരൻ അന്തരിച്ചിരുന്നു. ഇദ്ദേഹത്തിൻറെ ഭാര്യ മേരിയും വർഷങ്ങളായി വിക്രമിന്റെ സഹായിയായി പ്രവർത്തിക്കുന്ന ഒരാളാണ്. തിരുപ്പോരൂർ കാന്തസ്വാമി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ കൃത്യസമയത്ത് തന്നെ വിക്രം എത്തി എന്ന് മാത്രമല്ല വിവാഹത്തിന് താലി കൈമാറുവാൻ അദ്ദേഹമായിരുന്നു മുൻപിൽ .വെള്ള സിൽക്ക് ജുബ്ബയും മുണ്ടും അണിഞ്ഞെത്തിയ വിക്രത്തിനെ കാണുവാൻ ക്ഷേത്രവളപ്പിൽ വലിയ ആരാധക സംഘവും ഉണ്ടായിരുന്നു.