Shafna shared a post with Sajin : പ്രേക്ഷക ഹൃദയം തൊട്ടറിഞ്ഞ പരമ്പരയാണ് സാന്ത്വനം . ശിവന്റെയും അഞ്ജലിയുടെയും പ്രണയത്തിലൂടെയാണ് കഥ മുന്നോട്ട് സഞ്ചരിക്കുന്നത് കുടുംബ ത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പിണക്കങ്ങളും വഴക്കുകളും പരിഭവങ്ങളും ഇണക്കങ്ങളും എല്ലാം പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പല കുടുംബത്തിലും ഉണ്ടാകുന്ന ചില സംഭവ വികാസങ്ങളുടെ നേർക്കാഴ്ചയാണ് ഇതിൽ ഒരുക്കിയിരി ക്കുന്നത്. അതുകൊണ്ടുതന്നെ ആവാം പ്രേക്ഷകർ ഈ പരമ്പരയെ ഇത്രയധികം സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം സാന്ത്വനം കുടുംബത്തിലെ പ്രേക്ഷകരുടെ പ്രിയ ശിവന്റെ പിറന്നാൾ ആയിരുന്നു ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിൻ ആണ് ഗോപികയായാണ് അഞ്ജലി വേഷമിടുന്നത്. അച്ചു സജിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ചിരുന്ന വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളും പരസ്പരം ഒരു കുടുംബം എന്ന പോലെയാണ് കഴിയുന്നത് അതുകൊണ്ടുതന്നെ ഏവരുടെയും പിറന്നാളുകൾ അവർ പരസ്പരം കേക്ക് മുറിച്ചു മറ്റും ആഘോഷിക്കുന്നു..

അച്ചുവിന്റെ പിറന്നാൾ ഈ അടുത്താണ് ആഘോഷിച്ചത്. ഇപ്പോഴിതാ തന്റെ പങ്കാളിക്ക് ആശംസകൾ നേർന്നു കൊണ്ട് സജിന്റെ ഭാര്യ ഷഫ്ന നിസാം എത്തിയിരിക്കുകയാണ്. പരമ്പരകളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ നല്ലൊരു അഭിനേത്രി കൂടിയാണ് ഷഫ്ന. ഇൻസ്റ്റഗ്രാം പേജിലൂടെ സജിൻ ഒത്തുള്ള ഒരു റീൽ പങ്കുവെച്ചു കൊണ്ടാണ് തന്റെ ഭർത്താവിന് ആശംസകൾ നേർന്നിരിക്കുന്നത്. ‘നാം സെർന്ന് വാഴും വാഴകെ’ എന്നാൽ തമിഴ് പാട്ടാണ് വീഡിയോയുടെ ബാഗ്രൗണ്ട്. ഇരുവരും ഒന്നിച്ച് കൈകോർത്ത് നടക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
വീഡിയോയ്ക്ക് തന്റെ പാർട്ട്ണർക്ക് ആശംസകളും ഷഫ്ന അറിയിച്ചിരിക്കുന്നു. വീഡിയോയ്ക്ക് താഴെയായി ഇങ്ങനെ ഒരു ക്യാപ്ഷനും ഷഫ്ന ചേർത്തിട്ടുണ്ട്. “ഈ നിമിഷം മാറാതെ നിക്കട്ടെ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു !!! പക്ഷെ ജീവിതം മുന്നോട്ട് പോയികൊണ്ടിരിക്കും … നമുക്കും ഇതുപോലെ മുന്നോട്ട് പോകാം!!!! ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും ഞാൻ നിങ്ങൾകക്ക് വേണ്ടി ആശംസിക്കുന്നു… നിങ്ങളെ ഏറ്റവും സന്തോഷിപ്പിക്കാൻ ഞാൻ എന്തും ചെയ്യും…. Love you ikkaaa… ഹാപ്പി ബർത്ത്ഡേ.
View this post on Instagram